Kerala: സർക്കാരിന്റെ ഒന്നാം വാർഷികാഘോഷം; വിസ്മയമായി വനിതകളുടെ ചരടുകുത്തി കോൽക്കളി

കാഴ്ചക്കാരിൽ വിസ്മയമായി വനിതകളുടെ ചരടു കുത്തി കോൽക്കളി. രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നടക്കുന്ന പ്രദർശന വിപണന മേളയുടെ വേദിയിലാണ് ചരടുകുത്തി കോൽക്കളി അവതരിപ്പിച്ചത്.

14 ചരടുകൾ ഒറ്റത്തൂണിൽ കോർത്തു കെട്ടി മെയ് വഴക്കത്തോടെ ചുവടുകൾ വെച്ച് അവർ കൊട്ടിക്കയറി. എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയിൽ തൃക്കരിപ്പൂര്‍ തങ്കയം ഷണ്‍മുഖാ സംഘത്തിലെ വനിതകൾ അവതരിപ്പിച്ച ചരടു കുത്തി കോൽക്കളി വ്യത്യസ്മായ കാഴ്ചയൊരുക്കി. തരംഗിണി പ്രഭാകരന്റെ ശിക്ഷണത്തിലാണ് വനിതകൾ ചരടു കുത്തി കോൽക്കളി അഭ്യസിച്ചത്.

സ്ത്രീ ശാക്തീകരണമെന്ന ലക്ഷ്യത്തോടെയാണ് വനിതകളെ ആയോധനകലയായ കോൽക്കളി അഭ്യസിപ്പിച്ചതെന്ന് തരംഗിണി പ്രഭാകരൻ പറഞ്ഞു. നാൽപതോളം വനിതകൾ ഷൺമുഖ കോൽക്കളി സംഘത്തിലുണ്ട്. ഡൽഹിയിലടക്കം നിരവധി വേദികളിൽ ഇവർ കോൽക്കളി അവതരിപ്പിച്ചിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here