72 കാരി വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍

72 കാരിയെ വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. മാവൂര്‍ ചെറൂപ്പ ജനതയില്‍ ബേബി (72)നെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്ത് ആണ് സംഭവം. പൊലീസ് ഇന്‍ക്വസ്റ്റ് നടക്കുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

നിയന്ത്രണം തെറ്റിയ ആള്‍ട്ടോ കാര്‍ പൂച്ചക്കാട് പള്ളിക്ക് മുന്നിലുള്ള കിണറില്‍ വീണു

നിയന്ത്രണം തെറ്റിയ ആള്‍ട്ടോ കാര്‍(alto car) പൂച്ചക്കാട് പള്ളിക്ക് മുന്നിലുള്ള കിണറില്‍ വീണു. കാറിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 4 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാര്‍ ഭാഗികമായി വെള്ളത്തില്‍ മുങ്ങിയിരുന്നു. ഉദുമ സ്വദേശികളാണ് നാല് പേരും. നാല് പേരെയും ആശുപത്രിയില്‍ എത്തിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്.

താമരശ്ശേരിക്ക് സമീപം വാഹനാപകടം; മൂന്നു പേര്‍ക്ക് പരുക്ക്

താമരശ്ശേരിക്ക് സമീപം പരപ്പന്‍ പൊയിലില്‍ സ്‌കൂട്ടറില്‍ കാര്‍ ഇടിച്ച് മൂന്നു പേര്‍ക്ക് പരുക്ക്. സ്‌കൂട്ടര്‍ യാത്രികരായ താമരശ്ശേരി(thamarassery) ഈര്‍പ്പോണ സ്വദേശികളായ ജസ്ല ഷഹനാസ്, ഷെസിന്‍ ഫാത്തിമ (2), സല്‍മാന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News