സുരക്ഷിത മേഖലയായി സിനിമാ മേഖലയെ മാറ്റും: മന്ത്രി സജി ചെറിയാന്‍|Saji Cherian

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗം പുരോഗമിക്കുന്നു. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ 5 അംഗ പ്രിസീഡിയത്തെ നിയോഗിച്ചു. വനിതാ കമ്മിഷന്‍ അധ്യക്ഷ പി സതീദേവി ,ഷാജി എന്‍ കരുണ്‍, രഞ്ജിത്ത്, മധുപാല്‍, നിയമ സെക്രട്ടി എന്നിരാണ് പ്രിസീഡിയത്തില്‍. ഹേമ സമിതി റിപ്പോര്‍ട്ട് പുറത്തുവിട്ടതുകൊണ്ട് എന്തു ഗുണമെന്നും ചിലരുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടിയാണ് റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെടുന്നതെന്നും മന്ത്രി സജി ചെറിയാന്‍ പ്രതികരിച്ചു. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ക്കുള്ള പരിഹാരമാണ് വേണ്ടതെന്നും അതിന് എത്രയും വേഗം സമാഗ്രമായ നിയമനിര്‍മാണമാണ് വേണ്ടതെന്നും സിനിമയിലെ എല്ലാ മേഖലയ്ക്കും ബാധകമാകുന്നതാകും നിയമമെന്നും മന്ത്രി പറഞ്ഞു.

സുരക്ഷിത മേഖലയായി സിനിമാ മേഖലയെ മാറ്റുമെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. സിനിമാ മേഖലയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണും. റിപ്പോര്‍ട്ട് പുറത്തുവിടുന്നതല്ല നടപ്പിലാക്കുന്നതാണ് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു. അമ്മയില്‍ നിന്ന് ഇടവേള ബാബു, സിദ്ദിഖ്, മണിയന്‍ പിള്ള രാജു എന്നിവരാണ് പങ്കെടുക്കുന്നത്. ഡബ്ല്യു സി സി യില്‍ നിന്ന് പത്മപ്രിയ, ബീന പോള്‍ എന്നിവരാണ് പങ്കെടുക്കുന്നത്.

യോഗത്തിലേക്ക് അമ്മ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അടക്കം ചലചിത്ര മേഖലയിലെ മുഴുവന്‍ സംഘടനകളെയും ക്ഷണിച്ചിട്ടുണ്ട്. യോഗത്തില്‍ ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെയും അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റിയുടെയും ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ തയാറാക്കിയ നിയമത്തിന്റെ കരട് ആണ് പ്രധാന ചര്‍ച്ചാ വിഷയം. ചലച്ചിത്ര അക്കാദമി, ചലച്ചിത്ര വികസന കോര്‍പറേഷന്‍, സാംസ്‌കാരിക ക്ഷേമനിധി തുടങ്ങിയവയുടെ ഭാരവാഹികളും സര്‍ക്കാര്‍ പ്രതിനിധികളും ചര്‍ച്ച ചെയ്താണ് കരടു നിയമത്തിനു രൂപം നല്‍കിയത്. ഇ ടിക്കറ്റിംഗ് തുടങ്ങി ചലച്ചിത്ര മേഖലയെ സാമ്പത്തികമായി സഹായിക്കുന്നതിനുള്ള വ്യവസ്ഥകളും ഇതില്‍ ഉള്‍പ്പെടും. ഇത് സംബന്ധിച്ച് എല്ലാ സംഘടനകളുടെയും അഭിപ്രായം അറിയുന്നതിനാണ് മന്ത്രിതല ചര്‍ച്ച നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News