പിടിയും കോഴിക്കറിയും ചേര്‍ത്ത് ഒരു പിടി പിടിച്ചാലോ? അടിപൊളി കോഴിപ്പിടി ഉണ്ടാക്കുന്നതെങ്ങിനെയെന്ന് നോക്കാം

എല്ലാവരും കഴിക്കാന്‍ ഇഷ്ടപ്പെടുന്നതും കഴിച്ചവര്‍ വീണ്ടും വീണ്ടും കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ഒന്നാണ് കോഴിപ്പിടി. എങ്ങിനെയാണ് ടേസ്റ്റിയായ കോവിപ്പിടി ഉണ്ടാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങള്‍

കാല്‍കിലോ പുഴുങ്ങലരി കൊണ്ടുണ്ടാക്കിയ മാവ്

ഏലയ്ക്ക – 2

കറുവാപ്പട്ട – 2-3

കുരുമുളക് – 5

ജീരകം – രണ്ട് നുളള്

ഇഞ്ചി വെളുത്തുളളി അരച്ചത് – 2 ടീസ്പൂണ്‍

പച്ചമുളക് – 5

കറിവേപ്പില

തക്കാളി – 2

സവാള – 1

മുളകുപൊടി – കാല്‍ ടീസ്പൂണ്‍

മല്ലിപ്പൊടി – 1ടീസ്പൂണ്‍

മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍

ജീരകപ്പൊടി – കാല്‍ ടീസ്പൂണ്‍

തേങ്ങ അരച്ചത് – 1 കപ്പ്

വെളിച്ചെണ്ണ – 3 ടീസ്പൂണ്‍

ഉപ്പ് – പാകത്തിന്

എല്ലില്ലാത്ത കോഴി – 200 ?ഗ്രാം

പിടി ഉണ്ടാക്കുന്ന വിധം

രണ്ടു മണിക്കൂര്‍ കുതിര്‍ത്ത പുഴുങ്ങലരി അല്പം മഞ്ഞള്‍പ്പൊടിയും ജീരകവും ചേര്‍ത്ത് വെളളം അധികമാകാതെ അരയ്ക്കുക. അര ഇഞ്ച് നീളത്തിലുളള ഉരുളകളായി ഉരുട്ടുക. എണ്ണ പുരട്ടിയ വാഴയിലയില്‍ വെച്ച് 10 മിനിറ്റ് ആവിയില്‍ വേവിച്ചെടുക്കുക. ഇവ തമ്മിലൊട്ടാതിരിക്കാന്‍ വെളളം കുടഞ്ഞാല്‍ മതി.

കറി ഉണ്ടാക്കുന്ന വിധം

ഒരു പാനില്‍ എണ്ണയൊഴിച്ച് ഏലയ്ക്ക, ജീരകം, കറുവാപ്പട്ട, കുരുമുളക് എന്നിവ ചൂടാക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുളളി അരച്ചത് ഇട്ട് ഇളക്കി പച്ചവിടുമ്പോള്‍ കുറച്ച് കറിവേപ്പിലയും അരിഞ്ഞുവെച്ച് ഉളളിയും ചേര്‍ത്ത് നന്നായി വഴറ്റുക. വഴന്നുവരുമ്പോള്‍ ഉപ്പും ചതച്ച പച്ചമുളകും ചേര്‍ക്കാം. അടുത്തതായി തക്കാളി കഷണങ്ങളാക്കിയതും ചേര്‍ക്കാം. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ജീരകം പൊടിച്ചത് എന്നിവയും ചേര്‍ക്കാം. ഇവ നന്നായി യോജിപ്പിച്ച ശേഷം കോഴി ഇട്ടുകൊടുക്കാം. ആവശ്യത്തിന് വെളളമൊഴിച്ച് കോഴി നന്നായി വേവിക്കുക. തേങ്ങ അരച്ചതും ?ഗരം മസാലയും ചേര്‍ത്ത് ചെറുതീയിലിട്ട ശേഷം നേരത്തേ തയ്യാറാക്കിയ അരിപ്പിടി കറിയില്‍ ചേര്‍ത്ത് ചെറുചൂടോടെ വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News