Fast food:ഫാസ്റ്റ് ഫുഡുകളില്‍ നിന്ന് ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍

ഷവര്‍മ്മ ഉള്‍പ്പെടെയുള്ള ഫാസ്റ്റ് ഫുഡുകളില്‍ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധര്‍. സാല്‍മൊണല്ല, ഷിഗെല്ല എന്നിവയാണ് ഇതിലെ പ്രധാന വില്ലന്‍മാര്‍. ലോകത്തുള്ള 80.3% ഭക്ഷ്യ വിഷബാധയും ഈ ബാക്റ്റീരിയ കാരണമാണ് എന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

മലയാളികള്‍ കൂടുതലായി ഫാസ്റ്റ് ഫുഡിന് അടിമപ്പെട്ടു കഴിഞ്ഞു. ഷവര്‍മ്മ, അല്‍ഫാം എന്നിവയ്ക്കാണ് ഡിമാന്റ് അധികം. അതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് കൂണ്‍ കണക്കിന് ഷവര്‍മ്മ കോര്‍ണറുകള്‍ പൊന്തിമുളച്ചത്. ഷവര്‍മ്മയില്‍ നിന്നും ഭക്ഷ്യവിഷബാധ സാധ്യത കൂടുതലാണ്.സാല്‍മൊണല്ല അല്ലെങ്കില്‍ ഷിഗെല്ല എന്നിവയാണ് ഇതിലെ പ്രധാന വില്ലന്‍മാരായ ബാക്ടീരീയകള്‍. ചിക്കന്‍ പൂര്‍ണ്ണമായി വെന്തില്ലെങ്കില്‍ സാല്‍മൊണെല്ല ശരീരത്തില്‍ കയറുമെന്നും കൂടുതല്‍ അപകടകാരി ഷിഗെല്ലയാണെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഡോ.എന്‍ ശ്രീജിത്ത്.

മാംസം ഒരു ഇന്‍സുലേറ്റര്‍ ആണ്. പുറം ഭാഗത്തെ വേവ് ഒരിക്കലും ഒരു സെന്റിമീറ്റര്‍ ഉള്ളില്‍ ഉണ്ടാവില്ല. സാല്‍മൊണെല്ല ഉണ്ടാകാതിരിക്കാന്‍ കുറഞ്ഞത് 75 ഡിഗ്രി സെന്റിഗ്രേഡില്‍ പത്ത് മിനിറ്റ് വേവണം.പച്ചമുട്ടയില്‍ ചേര്‍ത്തുണ്ടാക്കുന്ന മയോന്നൈസ് സാല്‍മൊണെല്ല പോയിസണിങ്ങ് ഉണ്ടാക്കുന്ന മറ്റൊരു പദാര്‍ഥമാണ്. കൃത്യമായി വേവാത്ത ഭക്ഷണത്തിലാണ് രോഗാണുക്കളും വൈറസുകളും ഉണ്ടാകുക. അതിനാല്‍ വേവിച്ച ഭക്ഷണം മാത്രം കഴിക്കുക, പഴകിയ ഭക്ഷണവും രണ്ടാമത് ചൂടാക്കിയ ഭക്ഷണവും ഒഴിവാക്കുക എന്നതാണ് ആരോഗ്യ വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News