I PHONE 13: ഐ ഫോണ്‍ 13 കുറഞ്ഞ വിലയില്‍ നിങ്ങളിലേക്ക്

എല്ലാവരും മേടിക്കാന്‍ ആഗ്രഹിക്കുന്നതും ഇഷ്ടപ്പെടുന്നതുമായ ഫോണാണ് ഐ ഫോണ്‍. ഐഫോണ്‍ 13 (IPhone 13) മിതമായ വിലയില്‍ ലഭിക്കാന്‍ പുതിയ ഡീലുകള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ ആകര്‍ഷകമായ കിഴിവുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും (Exchange Offer) ഉണ്ട്. ഐഫോണ്‍ 128ജിബി സ്റ്റോറേജ് വേരിയന്റ് 35,513 രൂപയ്ക്ക് വാങ്ങാന്‍ അവസരമുണ്ട്. ആപ്പിള്‍ പ്രീമിയം റീസെല്ലറായ മേപ്പിള്‍ സ്റ്റോറില്‍ (Maple Store) ലഭ്യമായ ഓഫറുകള്‍ പ്രയോഗിച്ചതിന് ശേഷം കുറഞ്ഞ വിലയില്‍ ഐഫോണ്‍ 13 ലഭിക്കും.

മേപ്പിള്‍ സ്റ്റോറില്‍ എല്ലാ ഐഫോണ്‍ 13 മോഡലുകള്‍ക്കും കിഴിവുകള്‍ നല്‍കുന്നുണ്ട്. നിലവില്‍, ഹാന്‍ഡ്സെറ്റ് 79,990 വിലയ്ക്ക് വാങ്ങാന്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. 2022ലെ ആമസോണ്‍ സമ്മര്‍ സെയിലില്‍ ആപ്പിള്‍ ഐഫോണ്‍ മോഡല്‍ 66,900 രൂപയ്ക്ക് വില്‍ക്കുമെന്ന് ഇ-കൊമേഴ്സ് ഭീമനായ ആമസോണ്‍ സമ്മര്‍ സെയില്‍ 2022 (Amazon Summer Sale 2022) ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

മേപ്പിള്‍ സ്റ്റോര്‍ വെബ്സൈറ്റിലെ ഒരു ബാനര്‍ അനുസരിച്ച്, ഐഫോണ്‍ 13 128ജിബിക്ക് 44,477 രൂപയുടെ വലിയ കിഴിവോടെ ലഭ്യമാണ് എന്നാണ് പറയുന്നത്. ഇതിന് പുറമേ ഇതേ സ്റ്റോറില്‍ നിന്നും 35,513 രൂപ വിലയില്‍ ഈ ഫോണ്‍ വാങ്ങാം. കുറഞ്ഞ വിലയില്‍ മാപ്പിള്‍ എക്സ്‌ക്ലൂസീവ് ഡിസ്‌കൗണ്ട് 10,387, എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡുകളില്‍ 5,000 ക്യാഷ്ബാക്ക്, 5,000 എക്സ്ചേഞ്ച് ബോണസ്, 24,000 ബൈബാക്ക് മൂല്യം എന്നിവ ഉപയോഗപ്പെടുത്തിയാണ് അത്ഭുതപ്പെടുത്തുന്ന വിലയില്‍ ഇത് സാധ്യമാകുന്നത്.

എന്നിരുന്നാലും, എക്സ്ചേഞ്ച് ബോണസ് സ്റ്റോറുകളില്‍ മാത്രമേ ലഭ്യമാകൂ, നല്ല നിലയിലുള്ള ഐഫോണ്‍11 മോഡലുകള്‍ക്ക് ഇത് ബാധകമാണ്. കൂടാതെ, ഐഫോണ്‍ 13 ന്റെ എല്ലാ മോഡലുകളും കിഴിവുകളും ക്യാഷ്ബാക്കും ലഭ്യമാണെന്ന് സ്റ്റോര്‍ പറഞ്ഞു, അത് വാങ്ങുന്ന ഐഫോണ്‍ മോഡലിനെ ആശ്രയിച്ചിരിക്കും. നിങ്ങള്‍ക്ക് സ്മാര്‍ട്ട്ഫോണ്‍ വാങ്ങണമെങ്കില്‍, റീസെല്ലറുടെ വെബ്സൈറ്റില്‍ ബൈബാക്ക് ഓഫറിനായി രജിസ്റ്റര്‍ ചെയ്യാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News