Thrikkakkara: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർഥിയെ അൽപസമയത്തിനകം പ്രഖ്യാപിക്കും

തൃക്കാക്കരയിൽ(thrikkakkara) എൽഡിഎഫ്(ldf) സ്ഥാനാർഥിയെ അല്പസമയത്തിനകം ഔദ്യോഗികമായി പ്രഖ്യാപിക്കും. എറണാകുളം ലെനിൻ സെന്ററിൽ പുരോഗമിക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം. അതേസമയം തൃക്കാക്കര മണ്ഡലത്തിൽ വികസന പദ്ധതികൾ ചൂണ്ടിക്കാട്ടി എൽഡിഎഫ് പ്രചാരണം ശക്തമായി കഴിഞ്ഞു.

എറണാകുളം ലെനിൻ സെൻററിൽ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെ ജില്ലാ കമ്മിറ്റിയിലും മണ്ഡലം കമ്മിറ്റിയിലും ചർച്ച ചെയ്ത ശേഷമാണ് സ്ഥാനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക. തൃക്കാക്കരയിൽ വികസന രാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നതെന്ന് എൽഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കെ റെയിൽ, കൊച്ചി മെട്രോ, ജലമെട്രോ തുടങ്ങിയ ബൃഹത്തായ വികസന പദ്ധതികൾ ചൂണ്ടിക്കാട്ടി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനാണ് എൽഡിഎഫ് തീരുമാനം. ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ഹാഷ്ടാഗോടെ എൽഡിഎഫ് മണ്ഡലത്തിൽ സജീവമായി കഴിഞ്ഞു. വളരെ നേരത്തെ തന്നെ തൃക്കാക്കരയിൽ മണ്ഡലം കമ്മിറ്റികൾ ചേർന്ന് പ്രചരണപ്രവർത്തനങ്ങൾ എൽ ഡി എഫ് സജീവമാക്കിയിരുന്നു.

സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ ഉടൻ പ്രചരണ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ ആക്കാനുള്ള ആവേശത്തിലാണ് പ്രവർത്തകർ. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി രാജീവ് ,കെ എൻ ബാലഗോപാൽ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്, അടക്കമുള്ള പ്രമുഖ നേതാക്കളുടെ നേതൃത്വത്തിലാണ് യോഗങ്ങൾ പുരോഗമിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News