PC George:പി സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കാന്‍ മേല്‍ കോടതിയെ സമീപിക്കാന്‍ നിയമോപദേശം

വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജ്ജിന് ലഭിച്ച ജാമ്യം റദ്ദാക്കാന്‍ മേല്‍ കോടതിയെ സമീപിക്കാന്‍ നിയമോപദേശം. ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്ന വിധത്തില്‍ പി സി ജോര്‍ജ്ജ് പെരുമാറുന്നുണ്ടെന്നും ജാമ്യം നല്‍കിയ കോടതി ഉത്തരവില്‍ പാകപിഴവ് ഉണ്ടെന്നുമാണ് നിയമോപദേശം. പി സി ജോര്‍ജ്ജ് നാട് നീളെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുന്നത് അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്നു. വിധി പകര്‍പ്പ് ലഭിച്ചാല്‍ ഉടന്‍ അപ്പീല്‍ നല്‍കുകയോ, അതേ കോടതിയെ സമീപിക്കുകയോ വേണം. അസിസ്ന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വിധി പകര്‍പ്പിന് അപേക്ഷ നല്‍കി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷല്‍ ആണ് നിയമോപദേശം നല്‍കിയത്.

മത വിദ്വേഷ പ്രസംഗത്തില്‍ പൊലീസ് (police) അറസ്റ്റ് ചെയ്ത പി.സി ജോര്‍ജിന് (PC George ) ജാമ്യം ലഭിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും വിവാദ പ്രതികരണങ്ങള്‍ പാടില്ല എന്നീ ഉപാധികളോടെയുമാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പി സി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ചത്. എന്നാല്‍ തന്റെ പ്രസംഗത്തില്‍ ഉറച്ച് നില്‍ക്കുന്നതായാണ് ജാമ്യത്തില്‍ ഇറങ്ങിയ പി സി ജോര്‍ജ് പറഞ്ഞത്.
പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരം ഫോര്‍ട്ട് ACP യുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. പി.സി ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് പോയ പൊലീസ് സംഘം അദ്ദേഹത്തെ നന്ദാവനം എആര്‍ ക്യാംപിലെത്തിച്ചു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 153എ വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News