
പത്തുവയസുകാരിയായ സ്വന്തം മകളെ ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കേസില്‍ഡെപ്യുട്ടി തഹസില്‍ദാര്‍ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ പോക്സോ കോടതി ജഡ്ജി കെ. വി. രജനീഷ് കണ്ടെത്തി. രണ്ടായിരത്തി പത്തൊന്‍പതിലാണ് കേസിനാസ്പദമായ സംഭവം നടന്നത്്. പഠിക്കാന്‍ മിടുക്കിയായിരുന്ന കുട്ടി പഠിത്തത്തില്‍ ശ്രദ്ധിക്കാതെ വരികയും ക്ലാസില്‍ മൂകയായി ഇരിക്കുന്നതും ശ്രദ്ധിച്ച ക്ലാസ് ടീച്ചര്‍ കുട്ടിയോട് സ്വകാര്യമായി കാര്യങ്ങള്‍ അന്വേഷിക്കുകയും കുട്ടി ക്ലാസ് ടീച്ചറിനോട് പിതാവില്‍നിന്ന് ഉണ്ടായ ശാരീരിക ഉപദ്രവങ്ങള്‍ തുറന്ന് പറയുകയും തുടര്‍ന്ന് ക്ലാസ് ടീച്ചര്‍ ഹെഡ്മിസ്ട്രസിന്റെയും സ്‌കൂള്‍ കൗണ്‍സിലറുടെയും ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പാങ്ങോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി സൂപ്രണ്ട് എ. പ്രമോദ് കുമാര്‍ അന്വേക്ഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു.
പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും പത്തൊന്‍പത് സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകള്‍ തെളിവില്‍ ഹാജരാക്കുകയും ഉണ്ടായി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കാട്ടായിക്കോണം ജെ. കെ. അജിത്പ്രസാദ്, അഭിഭാഷകരായ ഹഷ്മി വി. ഇസഡ്. , ബിന്ദു വി. സി. എന്നിവര്‍ കോടതിയില്‍ ഹാജരായി. പ്രതിക്ക് 17 വര്‍ഷം കഠിന തടവും 16 ലക്ഷം പിഴയും ഒകോടതി വിധിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here