LIC:എല്‍ഐസിയുടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് തുടക്കം; ആശങ്കയില്‍ ജീവനക്കാര്‍

(LIC)ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് തുടക്കം. ലക്ഷക്കണക്കിന് വരുന്ന എല്‍ ഐ സി ജീവനക്കാര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴാണ് രാജ്യത്തെ ഏറ്റവും വലിയ ഐ പി ഓ ഇന്ന് ആരംഭിച്ചത്. എല്‍ഐസിയുടെ ഓഹരി വില്‍പന ദേശവിരുദ്ധ നീക്കമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രതികരിച്ചു.

ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരി വില്‍പ്പനയ്ക്കാണ് തുടക്കമായത്. ഓഹരിക്ക് 902 രൂപ മുതല്‍ 949 രൂപ വരെ വില. മെയ് 9ന് ഉച്ചക്ക് 3 മണി വരെ അപേക്ഷകള്‍ നല്‍കാം. ഇതേതുടര്‍ന്ന് എല്‍ ഐ സി ജീവനക്കാര്‍ക്കിടയില്‍ ആശങ്ക ഉയരുകയാണ്.
ഓഹരി വില്‍പന ദേശവിരുദ്ധ നീക്കമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രതികരണം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News