Thrikkakara:തൃക്കാക്കര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം;മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ നല്‍കരുത്: ഇ പി ജയരാജന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ നല്‍കരുതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടാണ് മാധ്യമങ്ങള്‍ ഊഹാപോഹങ്ങള്‍ കലര്‍ന്ന വാര്‍ത്തകള്‍ നല്‍കുന്നതെന്ന് ഇ പി ജയരാജന്‍ പ്രതികരിച്ചു.

ഇടതുപക്ഷ മുന്നണി സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പാര്‍ട്ടി സംവിധാനങ്ങളുണ്ട്. പാര്‍ട്ടി സംവിധാനത്തിലുള്ള കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കൂ. ഇതിന് മുന്നോടിയായി മാധ്യമങ്ങള്‍ സ്വയമ ഊഹാപോഹത്തില്‍ വാര്‍ത്ത നല്‍കുന്നത് ശരിയല്ലെന്നും ഇ പി ജയരാജന്‍ വ്യക്തമാക്കി. പാര്‍ട്ടിയില്‍ തീരുമാനം ആകുമ്പോള്‍ ഔദ്യോഗികമായി അറിയിക്കുമെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here