CAA വിരുദ്ധ സമരകേന്ദ്രമായിരുന്ന ഷഹീന്‍ബാഗും ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം

ജഹാംഗീര്‍ പുരിക്ക് പിന്നാലെ CAA വിരുദ്ധ സമരകേന്ദ്രമായിരുന്ന ഷഹീന്‍ബാഗും ഒഴിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഈ മാസം 9 മുതല്‍ 13 വരെയാണ് ഒഴിപ്പിക്കല്‍ നടപടി. ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഷഹീന്‍ബാഗിലെ ഒഴിപ്പിക്കല്‍ നടപടി വലിയ പ്രതിഷേധങ്ങളിലേക്ക് നീങ്ങുമെന്നതില്‍ സംശയമില്ല.

ജഹാംഗീര്‍പുരിയിലെ ഒഴിപ്പിക്കലിന് പിന്നലെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ സമര കേന്ദ്രമായിരുന്ന ഷഹീന്‍ ബാഗും ഒഴിപ്പിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മേഖലകള്‍ കേന്ദ്രീകരിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ ബുള്‍ഡോസര്‍ രാജ് നടപ്പാക്കുന്നത്. മെയ് 9ന് ഒഴിപ്പിക്കല്‍ നടപടികളിലേക്ക് നീങ്ങുമ്പോള്‍ വലിയ പ്രതിഷേധങ്ങളാകും ഉണ്ടാവുക.

ഷഹീന്‍ ബാഗിന് പുറമേ ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന മറ്റ് മേഖലകളും സമാന രീതിയില്‍ ഒഴിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു. ഓഖ്‌ല, മദന്‍പൂര്‍ ഖാദര്‍ ഉള്‍പ്പെടെയുള്ള മേഖലകളും ഒഴിപ്പിക്കും. നിലവില്‍ പ്രതിഷേധ സാധ്യതകള്‍ കണക്കിലെടുത്ത് സുരക്ഷാ വര്‍ധിപ്പിച്ചിട്ടുണ്ട്. മേഹരോളിയിലും, കളിന്ദി കുഞ്ച് മുതല്‍ ജാമിയ വരെയുള്ള മേഖലകളിലും 6 വരെയാണ് ഒഴിപ്പിക്കല്‍ നടപടി. അതിന് ശേഷമാകും ഷഹീന്‍ ബാഗില്‍ ഒഴിപ്പിക്കല്‍ നടപടികള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News