തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്നോട് നേതൃത്വം ആലോചിച്ചിട്ടില്ല: ദീപ്തി മേരി വര്‍ഗീസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസും യുഡിഎഫും. യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്നോട് നേതൃത്വം ആലോചിച്ചിട്ടില്ലെന്ന് ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു. നേതൃത്വം ആരൊക്കെയായി ചര്‍ച്ച നടത്തിയെന്ന് തനിക്ക് അറിയില്ലെന്നും മാധ്യമങ്ങളോട് ദീപ്തി പ്രതികരിച്ചു. തൃക്കാക്കരയില്‍ നടക്കുന്നത് പൊളിറ്റിക്കല്‍ ഫൈറ്റ് ആണെന്നും തനിക്ക് പറയാനുള്ളത് യോഗത്തില്‍ പറയുമെന്നും അവര്‍ വ്യക്തമാക്കി.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ കൂടിയാലോചന ഉണ്ടായില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസും തുറന്നടിച്ചു. കൂടിയാലോചനയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത് പച്ചക്കള്ളമെന്നും അദ്ദേഹം പ്രതികരിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജില്ലയിലെ മുഴുവന്‍ നേതാക്കളും കടുത്ത അതൃപ്തിയിലാണ്. തെരഞ്ഞെടുപ്പില്‍ സഹതാപമല്ല, വികസനമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ചൂടിലായ തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ചാണ് കെ വി തോമസ് പ്രതികരിച്ചത്.

അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ പ്രഖ്യാപിച്ചതോടെ ഇതിനെ ശക്തമായി വിമര്‍ശിച്ച് എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തി.
തൃക്കാക്കരയില്‍ സഹതാപ തരംഗം ഏശില്ലെന്നായിരുന്നു യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ ഡൊമിനിക്ക് പ്രസന്റേഷന്റെ പ്രതികരണം. തൃക്കാക്കരയില്‍ താന്‍ വികസന രാഷ്ടീയത്തിനൊപ്പമാണെന്ന് കെ വി തോമസും നിലപാട് വ്യക്തമാക്കി. സാമൂഹ്യ, സാമുദായിക ഘടകങ്ങള്‍ കൂടി പരിഗണിച്ച് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നും ഡൊമിനിക്ക് പ്രസന്റേഷന്‍ നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News