ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളെ തിരിച്ചറിഞ്ഞു. തൃശൂര്‍ അകത്തിയൂര്‍ അമ്പലത്തുവീട്ടില്‍ റസാഖ് (31), കോഴിക്കോട് കീഴുപറമ്പ് സ്വദേശി ഷമീം മാരന്‍ കുളങ്ങര (35), ആലപ്പുഴ മാവേലിക്കര സ്വദേശി സജിത്ത് മങ്ങാട്ട് (37) എന്നിവരാണ് മരിച്ചത്. പെരുന്നാള്‍ ആഘോഷിക്കാനായി മരുഭൂമിയിലേക്ക് യാത്ര പോയ സംഘത്തിന്റെ ലാന്‍ഡ്ക്രൂയിസര്‍ കല്ലിലിടിച്ച് നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടമുണ്ടായത്.
എയര്‍ ആംബുലന്‍സ് ഉടന്‍തന്നെ സ്ഥലത്തെത്തിയെങ്കിലും മൂന്നു പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. സജിത്തിന്റെ ഭാര്യയും കുഞ്ഞും വാഹനത്തിന്റെ ഡ്രൈവറായിരുന്ന ഇരിട്ടി സ്വദേശി ശരണ്‍ജിത് ശേഖരനും പരുക്കുകളോടെ ആശുപത്രിയിലാണ്.
തൊട്ടടുത്ത വില്ലകളില്‍ താമസിക്കുന്നവരാണ് ഇവര്‍. ശമീമിന്റെ മൃതദേഹം അബു ഹമൂര്‍ ഖബര്‍ സ്ഥാനില്‍ മറവു ചെയ്യും. മറ്റു രണ്ടു പേരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.