പി ടിയോടുള്ള ആദരവ് നല്ലതാ കോൺഗ്രസ്സുകാരേ, പക്ഷെ അത് മറ്റുള്ള മൃതദേഹങ്ങളോടുള്ള അനാദരവ് ആവരുത്; വിമർശനവുമായി സോഷ്യൽ മീഡിയ

പി ടി തോമസിനോടുള്ള ആദരവ് നല്ലതാ കോൺഗ്രസ്സുകാരേ, പക്ഷെ അത് മറ്റുള്ള മൃതദേഹങ്ങളോടുള്ള അനാദരവ് ആവരുതെന്ന് സോഷ്യൽ മീഡിയ. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് സ്ഥാനാർത്ഥിയും അന്തരിച്ച തൃക്കാക്കര എംഎൽഎ പി ടി തോമസിന്റെ ഭാര്യയുമായ ഉമാ തോമസ് ആദ്യമെത്തിയത് പി ടിയുടെ ശവകുടീരത്തിലാണ്. അനുഗ്രഹം തേടുന്ന വാർത്തയും വീഡിയയും വ്യാപകമായി പ്രചരിക്കുന്നതിനിടെയാണ് ഉമയ്‌ക്കൊപ്പം എത്തിയ കോൺഗ്രസ് നേതാക്കൾ മറ്റ് ശവകല്ലറയുടെ മുകളിൽ ചവിട്ടി നിന്ന് മൃതദേഹങ്ങളോട് അനാദരവ് കാട്ടുന്നത് വൈറലായത്. തൊട്ടുപിന്നാലെ സോഷ്യൽമീഡിയയിൽ വ്യാപക വിമർശനമാണ് ഉയർന്നുവന്നത്.

സ്ഥാനാർഥി പ്രഖ്യാപനം മുതൽ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി രൂക്ഷമാണ്. കുടുംബ വാഴ്ചയുള്ള പാർട്ടിയാണ് കോൺഗ്രസ് എന്ന ഖ്യാതി തിരുത്തിയെഴുതുവാൻ ഇനിയും തയ്യാറാവുന്നില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് ഉമാ തോമസിന്റെ സ്ഥാനാർഥി പ്രഖ്യാപനം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് പിന്നാലെ പ്രതിസന്ധിയിലായിരിക്കുകയാണ് കോണ്‍ഗ്രസും യുഡിഎഫും. യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്നോട് നേതൃത്വം ആലോചിച്ചിട്ടില്ലെന്ന് ദീപ്തി മേരി വര്‍ഗീസ് പ്രതികരിച്ചു. നേതൃത്വം ആരൊക്കെയായി ചര്‍ച്ച നടത്തിയെന്ന് തനിക്ക് അറിയില്ലെന്നും തൃക്കാക്കരയില്‍ നടക്കുന്നത് പൊളിറ്റിക്കല്‍ ഫൈറ്റ് ആണെന്നും തനിക്ക് പറയാനുള്ളത് യോഗത്തില്‍ പറയുമെന്നും അവര്‍ വ്യക്തമാക്കി.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ കൂടിയാലോചന ഉണ്ടായില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസും തുറന്നടിച്ചു. കൂടിയാലോചനയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം പറയുന്നത് പച്ചക്കള്ളമെന്നും അദ്ദേഹം പ്രതികരിച്ചു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജില്ലയിലെ മുഴുവന്‍ നേതാക്കളും കടുത്ത അതൃപ്തിയിലാണ്. തെരഞ്ഞെടുപ്പില്‍ സഹതാപമല്ല, വികസനമാണ് ചര്‍ച്ച ചെയ്യേണ്ടതെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ചൂടിലായ തൃക്കാക്കര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെക്കുറിച്ചാണ് കെ വി തോമസ് പ്രതികരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News