Tovino Thomas: വീണ്ടും കാക്കിയണിഞ്ഞ് ടൊവിനോ തോമസ്; ‘അന്വേഷിപ്പിന്‍ കണ്ടെത്തും’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

ടൊവിനൊ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് അന്വേഷിപ്പിന്‍ കണ്ടെത്തും. അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ചിത്രം വൈകാതെ റിലീസ് ചെയ്യും എന്ന് സൂചിപ്പിച്ച് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.. ഡാര്‍വിന്‍ കുര്യാക്കോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിനു വി എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് (Anweshippin Kandethum).കായംകുളം സ്വദേശിയും മോഡലുമായ ആദ്യ പ്രസാദ് ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതം പ്രമേയമാകുന്ന ഈ ചിത്രത്തില്‍ മുത്തുമണി എന്ന കഥാപാത്രമായാണ് ആദ്യയെത്തുന്നത്. നേരത്തെ കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ നിഴല്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ ആദ്യ അവതരിപ്പിച്ചിരുന്നു.

അന്വേഷിപ്പിന്‍ കണ്ടെത്തും എന്ന ഈ ചിത്രത്തിലൂടെ തമിഴിലെ സൂപ്പര്‍ സംഗീത സംവിധായകന്‍ സന്തോഷ് നാരായണനും മലയാളത്തിലേക്കെത്തും. എഡിറ്റര്‍ സൈജു ശ്രീധര്‍. കലാസംവിധാനം – മോഹന്‍ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന, വസ്ത്രീലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- സജി കാട്ടാക്കട, സ്റ്റില്‍സ്- ഇബ്സെന്‍ മാത്യൂസ്, ഡിസൈന്‍- ഫോറസ്റ്റ് ഓള്‍ വെദര്‍.

തല്ലുമാലയാണ് ഉടന്‍ പുറത്തിറങ്ങുന്ന ടൊവിനോയുടെ ചിത്രം. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News