ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് WCC

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡബ്ല്യുസിസി. സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണവേയാണ് ഡബ്ല്യുസിസി നിലപാട് വ്യക്തമാക്കിയത്. ചർച്ച സ്വാഗതാർഹമെന്നും WCC അറിയിച്ചു.

അതേസമയം, സുരക്ഷിത മേഖലയായി സിനിമാ മേഖലയെ മാറ്റുമെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. സിനിമാ മേഖലയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണും. റിപ്പോര്‍ട്ട് പുറത്തുവിടുന്നതല്ല നടപ്പിലാക്കുന്നതാണ് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.

സിനിമാ മേഖലയിൽ കൂടുതൽ പീഡനപരാതികൾ ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് സർക്കാർ സിനിമ സംഘടനകളുടെ യോഗം വിളിച്ചത്. ഡബ്ല്യു.സി.സി, അമ്മ, മാക്ട, ഫെഫ്ക ഉൾപ്പെടെ എല്ലാ സിനിമാ സംഘടനകൾക്കും ക്ഷണമുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News