കിടിലന്‍ അവല്‍ ലഡു ഈസിയായി തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം

ലഡ്ഡു ഇഷ്ടമില്ലാത്തവരൊക്കെ വളരെ ചുരുക്കമാണ് വ്യത്യസ്ത തരത്തിലുള്ള ലഡ്ഡു നമ്മള്‍ കഴിച്ചിട്ടുണ്ടാകും അവില്‍

ചേരുവകള്‍

അവല്‍ – കാല്‍കിലോ

ശര്‍ക്കര പൊടിച്ചത് -1 റ്റീകപ്പ്

നെയ്യ് -5-6 റ്റീസ്പൂണ്‍

ഏലക്കാ -3

തയ്യാറാക്കുന്ന വിധം

പാന്‍ അടുപ്പത്ത് വച്ച് ചൂടാക്കി അവല്‍ ചെറുതായി വറുത്ത് എടുക്കുക. ഏലക്കാ പൊടിച്ച് എടുക്കുക. ചൂടാറിയ ശേഷം,അവല്‍ കൂട്ടും,ഏലക്കാ പൊടിയും, ശര്‍ക്കര പൊടിച്ചതും ചേര്‍ത് മിക്‌സിയിലിട്ട് നന്നായി പൊടിച്ച് എടുക്കുക.

ഇനി ഈ കൂട്ട് നെയ്യ് ഒഴിച്ച് ഉരുട്ടാവുന്ന പരുവത്തില്‍ നനച്ച് എടുക്കുക. നെയ്യില്‍ കൂടുതല്‍ വേണ്ടി വരുന്നുണ്ടെങ്കില്‍ ഉപയോഗിക്കാവുന്നതാണു. നെയ്യ് പകരം മില്‍ക്ക് മേയ്ഡ് ഉപയൊഗിച്ചും ചെയ്യാവുന്ന താണു.

ഇനി കൈയില്‍ കുറച്ച് നെയ്യൊ ,ബട്ടറൊ തടവി, കുറെശ്ശെ കൂട്ട് എടുത്ത് ഉരുട്ടി ലഡു ഷെപ്പില്‍ ആകി എടുക്കാം അവല്‍ ലഡു തയ്യാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News