SFI: എസ്‌എഫ്‌ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തുടക്കം

എസ്‌എഫ്‌ഐ(sfi) ആലപ്പുഴ(alappuzha) ജില്ലാ സമ്മേളനത്തിന് കായംകുളത്ത് അഭിമന്യു നഗറിൽ ഉജ്വല തുടക്കം. ജില്ലാ പ്രസിഡന്റ്‌ ജെഫിൻ സെബാസ്റ്റ്യൻ പതാക ഉയർത്തിതോടെയാണ്‌ രണ്ടു ദിവസത്തെ സമ്മേളനത്തിന്‌ തുടക്കമായത്‌. പ്രതിനിധി സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു ഉദ്‌ഘാടനം ചെയ്തു.

ഭാവി തലമുറയ്ക്കു വേണ്ടിയാണ്‌ നവകേരള നിർമാണമെന്ന്‌ സാനു പറഞ്ഞു. അമ്പതു വർഷം ഇവിടെ ജീവിച്ചവരല്ല, ഇനിയും അരനൂറ്റാണ്ടിലേറെ ജീവിക്കേണ്ടവരാണ്‌ രാജ്യത്തിന്റെ ഭാവി തീരുമാനിക്കേണ്ടതെന്ന്‌ മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്‌. നവകേരള നിർമാണത്തിന്റെ ആശയ അടിത്തറയും ഇതു തന്നെയാണ്‌. തൊഴിൽ, വിദ്യാഭ്യാസം എന്നിവയ്ക്കാണ്‌ ഈ ബൃഹദ്‌ പദ്ധതിയിൽ മുൻതൂക്കം നൽകിയുട്ടുള്ളത്‌.

2026 ആകുമ്പോൾ 20 ലക്ഷം പേർക്ക്‌ തൊഴിൽ നൽകുകയാണ്‌ ലക്ഷ്യം. വിദ്യാഭ്യാസ കാര്യത്തിൽ കേരളം ഏറെ മുന്നിലാണ്‌. എന്നാൽ ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്‌. നവകേരള നിർമാണം ഇക്കാര്യത്തിൽ ഊന്നൽ നൽകുന്നു.

വിദ്യാഭ്യാസ രംഗത്തെ കോർപ്പറേറ്റു വൽക്കരിക്കുകയാണ്‌ കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. 30 വിദ്യാർഥികളിൽ കുറവുള്ള സ്ഥാപനങ്ങൾ അടച്ചു പൂട്ടാനുള്ള തീരുമാനം ഇതിന്റെ ഭാഗമാണ്‌. ഒപ്പം കാവിവൽക്കരണവും ലക്ഷ്യം വെക്കുന്നു. ഇതിനെതിരായ പോരാട്ടം എസ്‌എഫ്‌ഐ ശക്തമാക്കുമെന്നും സാനു പറഞ്ഞു.

ജെഫിൻ സെബാസ്റ്റ്യൻ അധ്യക്ഷനായി. കൃഷ്ണേന്ദു രക്തസാക്ഷി പ്രമേയവും എസ്‌ സച്ചു അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി എ എ അക്ഷയ്‌ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന സെക്രട്ടറി അഡ്വ. കെ എം സച്ചിൻദേവ്‌ എംഎൽഎ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ അഡ്വ. കെ എച്ച്‌ ബാബുജാൻ സ്വാഗതവും ട്രഷറർ പി അരവിന്ദാക്ഷൻ നന്ദിയും പറഞ്ഞു.

ജെഫിൻ സെബാസ്റ്റ്യൻ (കൺവീനർ), ജിത്തു, കാംബ്ലി, ജീന, മനീഷ് എന്നിവരടങ്ങളിയ പ്രസീഡിയമാണ്‌ സമ്മേളന നടപടികൾ നീയന്ത്രിക്കുന്നത്‌.
മറ്റു കമ്മിറ്റികൾ: പ്രമേയം: എസ്‌ സച്ചു (കൺവിനർ), റോഷൻ, കൃഷ്ണേന്ദു, അനന്തു രമേശൻ, ജി അഖിൽ.

ക്രഡൻഷ്യൽ: എം ശിവപ്രസാദ് (കൺവീനർ), ആരോമൽ, സോനു, വൈഭവ്, സിജിത്ത്. മിനിറ്റ്‌സ്‌: കെ കമൽ (കൺവീനർ), ജയകൃഷ്ണൻ, അനില, അനന്ത ലക്ഷ്മി, രഞ്ജിത്ത്. വ്യാഴാഴ്ച ഗ്രൂപ്പ്‌ ജി ഭുവനേശ്വരൻ നഗറിൽ (കായംകുളം മേടമുക്ക്‌) നടക്കുന്ന പൊതു സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം എം സ്വരാജ്‌ ഉദ്‌ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News