ദാഹം ശമിപ്പിക്കുക മാത്രമല്ല നാരങ്ങവെള്ളത്തിന് വേറെയുമുണ്ട് ഗുണങ്ങള്‍

വേനല്‍ക്കാലം കടുത്തതോടെ മിക്കവരും ദാഹം ശമിപ്പിക്കാന്‍ തിരഞ്ഞെടുക്കുന്ന പാനീയങ്ങളിലൊന്നാണ് നാരങ്ങാവെള്ളം. ദാഹം ശമിപ്പിക്കുകമാത്രമല്ല, നിരവധി ആരോഗ്യഗുണങ്ങള്‍കൂടി നാരങ്ങാവെള്ളത്തിനുണ്ട്. നാരങ്ങാവെള്ളത്തിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

നിര്‍ജലീകരണം തടയുന്നു

നിര്‍ജലീകരണം തടയുന്നതിനുള്ള ഉത്തമമാര്‍ഗമാണ് നാരങ്ങാവെള്ളം. കൂടാതെ, ശരീരത്തിലെ സോഡിയത്തിന്റെ അളവ് നിയന്ത്രിച്ചുനിര്‍ത്താന്‍ നാരങ്ങാവെള്ളം സഹായിക്കുന്നുണ്ട്. ശരീരത്തിന് ഹാനികരമായ ശീതളപാനീയങ്ങള്‍ കുടിക്കുന്നത് കുറയ്ക്കാനും അതുവഴി ആരോഗ്യത്തോടെയിരിക്കാനും നാരങ്ങാവെള്ളം സഹായിക്കുന്നു.

ചര്‍മം തിളങ്ങാന്‍

നാരങ്ങയിലെ വിറ്റാമിന്‍ സി ചര്‍മസംരക്ഷണത്തിന് ഉത്തമമാണ്. ഇത് വാര്‍ധക്യത്തെ പ്രതിരോധിക്കുന്നു. ചര്‍മത്തില്‍ ചുളിവുകള്‍ ഉണ്ടാകാതെ കാക്കുന്നതിനും നാരങ്ങയിലെ വിറ്റാമിന്‍ സി സഹായിക്കുന്നു.

വിറ്റാമിന്‍ സിയുടെ കലവറ

നാരങ്ങയില്‍ വിറ്റാമിന്‍ സി കൂടിയ അളവില്‍ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ കോശങ്ങള്‍ നശിച്ചുപോകാതെ കാക്കുന്നതിന് വിറ്റാമിന്‍ സി സഹായിക്കുന്നു. സ്ട്രോക്ക്, ഹൃദയസംബന്ധിയായ അസുഖങ്ങള്‍ എന്നിവ പിടിപെടാനുള്ള സാധ്യത കുറയ്ക്കുന്നതിനൊപ്പം രക്തസമ്മര്‍ദം നിയന്ത്രണത്തിലാക്കുന്നതിനും വിറ്റാമിന്‍ സി സഹായിക്കുന്നുണ്ട്.

ശരീരഭാരം കുറയ്ക്കുന്നു

ശരീരത്തിലെ കൊഴുപ്പ് വിഘടിക്കാന്‍ വിറ്റാമിന്‍ സി സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിച്ചുനിര്‍ത്തുന്നു. നാരങ്ങാവെള്ളത്തില്‍ കണ്ടുവരുന്ന പെക്ടിന്‍ എന്ന ഫൈബര്‍ വിശപ്പ് കുറയ്ക്കുകയും ഏറെ നേരം വയറുനിറഞ്ഞിരിക്കുന്നതുപോലെ തോന്നിപ്പിക്കുകയും ചെയ്യും.

ദഹനത്തിന്

വയറിനുള്ളില്‍ അസ്വസ്ഥതകള്‍ കൂടുന്ന കാലമാണ് വേനല്‍ക്കാലം. ചൂടുവെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞൊഴിച്ച് വെള്ളം കുടിക്കുന്നത് മലബന്ധം തടയുന്നു. ദിവസവും വെറുംവയറ്റില്‍ ചെറുചൂടുവെള്ളത്തില്‍ നാരങ്ങാ നീര് ചേര്‍ത്ത് കഴിക്കുന്നത് വയറിലെ അസ്വസ്ഥതകള്‍ കുറയ്ക്കുകയും മലബന്ധം തടയുകയും ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News