Thrikkakkara: തൃക്കാക്കരയിൽ എൽഡിഎഫ് വിജയിക്കും; പി സി ചാക്കോ

തൃക്കാക്കര(thrikkakkara) ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ്(ldf) വിജയിക്കുമെന്ന് എന്‍സിപി അധ്യക്ഷന്‍ പി സി ചാക്കോ(pc chacko). ‘തെരഞ്ഞടുപ്പിൽ സഹതാപ തരംഗം വിജയിക്കുമോ എന്നാണ് യുഡിഎഫ് പരീക്ഷിക്കുന്നത്.
യു.ഡി.എഫ് രാഷ്ട്രീയ മത്സരത്തിന് തയ്യാറാകുന്നില്ല. കേരളത്തിന്റെ ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷം മാറ്റിമറിക്കാൻ യുഡിഎഫിനാകില്ല’, അദ്ദേഹം പറഞ്ഞു.

അതേസമയം, തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. മാധ്യമങ്ങള്‍ ഊഹാപോഹം നല്‍കരുതെന്നും പാര്‍ട്ടി സംവിധാനത്തിലൂടെയുളള കൂടിയാലോചനയ്ക്ക് ശേഷം മാത്രമേ പ്രഖ്യാപനം ഉണ്ടാകൂവെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം ലെനിന്‍ സെന്‍ററില്‍ ഇ പി ജയരാജനെ കൂടാതെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി രാജീവ്, കെ എന്‍ ബാലഗോപാല്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്, ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ അടക്കം നേതാക്കളുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്.

അതേസമയം, ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ഹാഷ്ടാഗോടെ എൽഡിഎഫ് മണ്ഡലത്തിൽ പ്രചരണ പരിപാടികള്‍ സജീവമായി കഴിഞ്ഞു. തൃക്കാക്കരയിൽ വികസന രാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നതെന്ന് എൽഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.

കെ റെയിൽ, കൊച്ചി മെട്രോ, ജലമെട്രോ തുടങ്ങിയ ബൃഹത്തായ വികസന പദ്ധതികൾ ചൂണ്ടിക്കാട്ടി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനാണ് തീരുമാനം. സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചാൽ ഉടൻ പ്രചരണ പ്രവർത്തനങ്ങൾ വളരെ വേഗത്തിൽ ആക്കാനുള്ള ആവേശത്തിലാണ് എല്‍ഡിഎഫ് പ്രവർത്തകർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News