Rorschach: സൈക്കോ ത്രില്ലറുമായി മമ്മൂട്ടി; എന്താണ് റോഷാക്ക്?

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന പുതിയ പടത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും അദേഹത്തിന്റെ തന്നെ ഫെയിസ്ബുക്ക് ഇൻസ്റ്റഗ്രാം പേജിലൂട പുറത്ത് വിട്ടിരുന്നു… ഇത് എന്നാണെന്ന് ചിന്തിച്ചതിനൊപ്പം വായിക്കാൻ തന്നെ നമ്മളിൽ ചിലർ പാടുപെട്ടു കാണും ….‘RORSCHACH‘. ഇത് വായിക്കേണ്ടത് ‘റോഷാക്ക്‘ എന്നാണ് … ഒരു പക്ഷെ മലയാളി പ്രേക്ഷകർ ഒന്നടങ്കം ഗൂഗിൾ ചെയ്ത് നോക്കിയതും ഈ പേരായിരിക്കും.

എന്താണ് ഈ റോഷാക്ക് ?

റോഷാക്ക് ടെസ്റ്റ് ഒരു തന്ത്രപരമായ സൈക്കോളജിക്കൽ ടെസ്റ്റാണ്. ഒരു പേപ്പറിൽ മഷി ഒഴിച്ച് നടുവേ മടക്കി നിവർത്തുമ്പോൾ, രണ്ട് വശവും ഏതാണ്ട് ഒരേപോലെ എന്നാൽ കൃത്യതയില്ലാത്ത രൂപങ്ങൾ വരും. ഇങ്ക് പ്ലോട്ടസ് എന്നാണ് ഇതിന് പറയുക. ഇത് കാണിച്ച് മുന്നിലുള്ളയാൾ അതിൽ എന്ത് കാണുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ ചില ധാരണകൾ രേഖപ്പെടുത്തുകയും, തുടർന്ന് മനഃശാസ്ത്രപരമായ വ്യാഖ്യാനമോ അല്ലെങ്കിൽ സങ്കീർണ്ണമായ അൽഗോരിതങ്ങളോ അല്ലെങ്കിൽ രണ്ടും കൂടിയോ ഉപയോഗിച്ചോ അയാളെക്കുറിച്ച് കൃത്യമായ വിശകലനം ചെയ്യുന്ന ഒരു പ്രക്രിയയാണ് റോഷാക്ക് ടെസ്റ്റ് .. മനഃശാസ്ത്രജ്ഞർ സാധാരണയായി ഒരു വ്യക്തിയുടെ വ്യക്തിത്വ സവിശേഷതകളും വൈകാരിക പ്രവർത്തനവും മനസിലാക്കാൻ ഈ പരിശോധന ഉപയോഗിക്കാറുണ്ട്. പ്രത്യേകിച്ച് രോഗികൾ അവരുടെ ചിന്താ പ്രക്രിയകൾ തുറന്ന് വിവരിക്കാൻ മടിക്കുന്ന സന്ദർഭങ്ങളിൽ. കൂടാതെ വ്യക്തികളുടെ വ്യക്തിത്വം മനസ്സിലാക്കാൻ പേഴ്സണാലിറ്റി ടെസ്റ്റായും ഈ ടെസ്റ്റ് ഉപയോഗിക്കാറുണ്ട്

‘ഹോം‘ എന്ന സിനിമയിൽ ഇന്ദ്രൻസിന്റെ കഥാപാത്രം ഒലിവർ ട്വിസ്റ്റ് കൗൺസിലിംഗിനായി ചെല്ലുമ്പോൾ അതിൽ കുറെ ചിത്രങ്ങളുള്ള പേപ്പർ പൂരിപ്പിക്കാൻ നൽകുന്നുണ്ട്. എന്തൊക്കെയോ ഷെയ്പ്പിൽ വശങ്ങൾ ഒരേപോലെയുള്ള ചില മഷിഛായ ചിത്രങ്ങൾ. .അതിൽ അയാൾ എന്ത് കാണുന്നു എന്നതിൻ്റെ അടിസ്ഥാനത്തിൽ അയാളുടെ പ്രശ്നങ്ങളെ മനസിലാക്കാൻ ശ്രമിക്കുകയാണ് ലക്ഷ്യം. അതാണ് റോഷാക്ക് ടെസ്റ്റ് എന്ന് പെട്ടന്ന് മനസിലാക്കാനായി സിമ്പിളായി പറയാം.

എന്തുകൊണ്ട് ഇങ്ങനൊരു പേര്?

1921 ൽ സ്വിസ് സൈക്കോളജിസ്റ്റായിരുന്ന ‘ഹെർമൻ റോഷാക്ക്‘ ആണ് ഈ പരിപാടി കണ്ടുപിടിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ പേരിലായി ഈ ടെസ്റ്റിൻ്റെ പേരും. റോഷാക്ക് ടെസ്റ്റ്.1922 ൽ അദ്ദേഹം മരിക്കുകയും ചെയ്തു. തുടർന്ന്, 1960 കളിലാണ് ഈ ഒരു രീതി ഏറ്റവും വ്യാപകമായി ഉപയോഗിച്ചതായി പറയപ്പെടുന്നത്. ചിത്രങ്ങൾ കാണിച്ച് നിരീക്ഷകൻ്റെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അർത്ഥവത്തായ വസ്തുക്കൾ, ആകൃതികൾ അല്ലെങ്കിൽ പ്രകൃതിദൃശ്യങ്ങൾ, ഏറ്റവും സാധാരണമായ മുഖങ്ങൾ അല്ലെങ്കിൽ മറ്റ് രൂപങ്ങളുടെ എന്തെങ്കിലും പാറ്റേൺ എന്നിവ മനസ്സിലാക്കുന്നതിലൂടെ അയാളുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലാനും സ്വയം അയാൾക്ക് പറയാൻ പോലും ആവാത്ത കാര്യങ്ങൾ വരെ മനസിലാക്കിയെടുക്കാനും ഇതിലൂടെ കഴിയുമെന്ന് പറയപ്പെടുന്നു.

ഇനി ചിത്രത്തിന്റെ പോസ്റ്ററിലേക്ക് വരാം. കസേരയിൽ മുഖം മൂടി ഇട്ടിരിക്കുന്നത് മമ്മൂട്ടിയാണെന്ന് പെട്ടെന്ന് മനസിലാകണമെന്നില്ല. നായകൻ്റെ പുറകിലും കൂടാതെ ടൈറ്റിലിൽ ‘O’ എന്ന അക്ഷരത്തിലും ഒരു മഷിചിത്രം കാണാം. നായകൻ്റെ മുഖം മറച്ചിരിക്കുന്ന സ്റ്റൈലിലുമുണ്ട് പ്രത്യേകത 1986 ൽ DC Comics പുറത്തിറക്കിയ ‘വാച്ച്മെൻ‘ എന്ന കാർട്ടൂൺ പരമ്പരയിലെ, വാച്ച്മെൻ്റെ 6 പ്രധാനവേഷങ്ങളിൽ ഒന്നായിരുന്ന ‘റോഷാക്ക്‘ എന്ന കഥാപാത്രത്തെ ചെറിയ രീതിയിൽ ഓർമ്മിപ്പിക്കുന്നതാണ്. നിഷാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദീൻ, ജഗദീഷ് , ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ചു ശിവറാം താങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ത്രില്ലർ സ്വഭാവമുള്ള ചിത്രമാണെന്നാണ് റിപ്പോർട്ട് . ഏതായാലും സിനിമയുടെ ബാക്കി കഥയറിയാൻ നമുക്ക് കാത്തിരിക്കാം…!!!

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News