ADVERTISEMENT
എൽഐസിയുടെ ഓഹരി വില്പനയിൽ പ്രതിഷേധിച്ച് എൽഐസി ജീവനക്കാർ ഇന്ന് 2 മണിക്കൂർ പണിമുടക്കി. രാവിലെ 11.30 മുതൽ 1.30 വരെയാണ് പണിമുടക്കിയത്. പണിമുടക്കിയ ജീവനക്കാർ എൽഐസി ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. കോഴിക്കോട് ഡിവിഷനു കീഴിലെ 26 യൂണിറ്റിലും ജീവനക്കാർ പണിമുടക്കി.
കോഴിക്കോട് മാനഞ്ചിറ എൽഐസി ഓഫീസിൽ നടന്ന പണിമുടക്ക് റാലി സിഐടിയു കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പികെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു. എൽഐസി – ഐപിഒ എന്നത് എൽഐസി സ്വകാര്യവത്കരണത്തിന്റെ ആദ്യപടിയാണ്. രാജ്യത്തിന്റെ ഇന്നേവരെയുള്ള വികസനത്തിന്റെ അവിഭാജ്യ ഘടകമാണ് എൽഐസി. 22 വർഷത്തെ മത്സരത്തിന് ശേഷവും 70 ശതമാനം വിപണി പങ്കാളിത്തം എൽഐസിക്ക് ഉണ്ട് എന്നുള്ളത് ഈ സ്ഥാപനത്തിന്റെ കരുത്തിനെ കാണിക്കുന്നു. ഓഹരി വില്പന രാജ്യത്തിന്റെയും പോളിസി ഉടമകളുടെയും സാധാരണക്കാരുടെയും താത്പര്യത്തിന് എതിരാണ്. അതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യത്തു ഉയർന്നു വരുന്നുണ്ടെന്നും പി കെ മുകുന്ദൻ പറഞ്ഞു.എൽഐസിഇയു, കോഴിക്കോട് ഡിവിഷൻ ജനറൽ സെക്രട്ടറി ഐ കെ ബിജു അധ്യക്ഷനായി.
മാമ്പറ്റ ശ്രീധരൻ (സിഐടിയു കോഴിക്കോട് ജില്ലാ പ്രസിഡന്റ്), പി പി കൃഷ്ണൻ (വൈസ് പ്രസിഡന്റ്, എ ഐ ഐ ഇ എ), രാജേഷ് (ജില്ലാ സെക്രട്ടറി, എൻജിഒ യൂണിയൻ), സി രാജീവൻ (അഖിലെന്ത്യാ ജോയിന്റ് സെക്രട്ടറി, ബിഇഎഫ്ഐ), പി കെ സന്തോഷ് (സംസ്ഥാന പ്രസിഡന്റ്, കെഎംഎസ്ആർഎ), കെ കെ സി പിള്ള (ജനറൽ സെക്രട്ടറി, എൽഐസിപിഎ), ടി കെ വിശ്വൻ (സെൻട്രൽ കമ്മിറ്റി മെമ്പർ, എൽ ഐ സി എ ഒഐ) എന്നിവർ സംസാരിച്ചു.
കോഴിക്കോട് എൽഐസി ബ്രാഞ്ച് ഒന്നിൽ വി ശശികുമാർ സംസാരിച്ചു. കോഴിക്കോട് എൽഐ സി ബ്രാഞ്ച് രണ്ടിൽ ടിസി ബസന്ത് സംസാരിച്ചു.
LIC)ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് തുടക്കമായിരുന്നു. ലക്ഷക്കണക്കിന് വരുന്ന എല്‍ ഐ സി ജീവനക്കാര്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുമ്പോഴാണ് രാജ്യത്തെ ഏറ്റവും വലിയ ഐ പി ഓ ആരംഭിച്ചത്. എല്‍ഐസിയുടെ ഓഹരി വില്‍പന ദേശവിരുദ്ധ നീക്കമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രതികരിച്ചു.
ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരി വില്‍പ്പനയ്ക്കാണ് തുടക്കമായത്. ഓഹരിക്ക് 902 രൂപ മുതല്‍ 949 രൂപ വരെ വില. മെയ് 9ന് ഉച്ചക്ക് 3 മണി വരെ അപേക്ഷകള്‍ നല്‍കാം. ഇതേതുടര്‍ന്ന് എല്‍ ഐ സി ജീവനക്കാര്‍ക്കിടയില്‍ ആശങ്ക ഉയരുകയാണ്.
ഓഹരി വില്‍പന ദേശവിരുദ്ധ നീക്കമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രതികരണം നടത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.