Shawarma: ഷവർമ വില്ലനാകുന്നതെങ്ങനെ?

കാസർകോട്ടെ ദേവാനന്ദയുടെ ചിരിക്കുന്ന മുഖം നമുക്കൊക്കെ തീരാനൊമ്പരമാണ്. ഭഷ്യവിഷബാധയാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപെടുന്ന ഷവർമയാണ് ഇവിടെ വില്ലനായതെന്നാണ് പ്രാഥമിക വിലയിരുത്തൽ. 10 വർഷം മുൻപും ഷവർമ പ്രതിസ്ഥാനത്ത്‌ വന്നൊരു മരണമുണ്ടായിരുന്നു.21 വയസുള്ള സച്ചിൻ എന്ന് യുവാവ് ആയിരുന്നു അന്നത്തെ ഇര.!! ഇതായിരുന്നു കേരളത്തിലെ ആദ്യത്തെ ഷവർമ കഴിച്ചുള്ള മരണം. എന്നാൽ ഇപ്പോൾ ദിനംപ്രതി കേരളത്തിൽ ഭക്ഷ്യവിഷബാധ ഏൽക്കുന്നവരുടെ കണക്കുകൾ കൂടി വരുകയാണ് . ശരിക്കും ചെറിയൊരു ഇടവേളയ്ക്കു ശേഷമാണ് ഷവര്‍മ പിന്നെയും വില്ലന്‍ പരിവേഷം അണിഞ്ഞു രംഗത്തു വന്നിരിക്കുന്നത് .ഫാസ്റ്റ്ഫുഡ് സംസ്‌കാരം വ്യാപകമായ ഈ കാലത്ത് ചെറിയ തോതിലെങ്കിലും ഭക്ഷ്യവിഷബാധ ഏല്‍ക്കാത്ത ആളുകള്‍ ചുരുക്കമായിരിക്കും.കേടായതോ അല്ലെങ്കിൽ പഴകിയതോ ആയ ഭക്ഷണം, വൃത്തിയില്ലായ്മ, മലിന ജലം തുടങ്ങി ഇവയിൽ ഏതെങ്കിലുമാകാം വിഷബാധക്ക് കാരണം.

രുചിച്ചതുകൊണ്ടുമാത്രം കാര്യമില്ല, അൽപം വിഷക്കഥ കൂടി പറഞ്ഞാലേ ഷവർമപുരാണം പൂർത്തിയാവൂ. “ബോട്ടുലിനം ടോക്‌സിൻ ” എന്ന വിഷാംശമാണു ഷവർമയ്‌ക്കുള്ളിൽ പതുങ്ങിയിരുന്നു മരണം വിതയ്‌ക്കുന്നത്. ഒന്നാമതായി ഏവരും ഓർക്കേണ്ട ഒന്നാണ് ഭക്ഷണം വേവിച്ചു കഴിക്കുക എന്നുള്ളത്.അതായത് മാംസത്തിന്റെ ഉള്‍ഭാഗം 75 ഡിഗ്രി സെല്‍ഷ്യസിനു മുകളില്‍ എത്തുന്ന വിധത്തിൽ പാകം ചെയ്യണം. അങ്ങനെ എങ്കിൽ ബാക്റ്റീരിയകൾ പൂർണമായും നശിക്കപ്പെടും.അതുപോലെ പാകം ചെയ്തു മിച്ചം വരുന്നവ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ഫ്രിഡ്ജിൽ തണുപ്പിച്ചു സൂക്ഷിക്കണം. എന്നാൽ ഷവർമ ആകട്ടെ ഉയർന്ന താപനിലയിൽ പാകം ചെയ്യാത്ത ഭക്ഷണം ആയതിനാലാണ് ഷവര്‍മയും,സാന്‍ഡ്‌വിച് പോലുള്ളവ ഭക്ഷ്യവിഷബാധയ്ക്ക് കാരണമായിത്തീരുന്നത്.

തമിഴ്‌നാട്ടില്‍നിന്നും മറ്റും ബ്രോയിലര്‍ കോഴികളെ വണ്ടിയില്‍ കൊണ്ടുവരുമ്പോള്‍ ചത്തുപോകുന്ന കോഴികളെപോലും ഷവർമക്കായി എടുക്കാൻ ആളുണ്ടെന്ന വാർത്ത ഇടക്ക് നാം കണ്ടു.ഇതിനാകട്ടെ “സുനാമി ഇറച്ചി “എന്ന വിളിപേരും ഉണ്ടത്രേ!!.
ചുരുട്ടി ട്യൂബ് പോലെ കിട്ടുന്ന സാധനം….നല്ല ടേസ്റ്റ് ഉണ്ട് ചിക്കാനാണ്… ചിക്കൻ നമുക്ക് ഇഷ്ടമാണ്…ആൾക്കാർ വാങ്ങിക്കുന്നുമുണ്ട്… പിന്നെ എന്തൊക്കെ അപകടങ്ങൾ സംഭവിച്ചാലും ഷവർമ വിൽപ്പനയിൽ കുറവ് ഉണ്ടാകില്ല എന്നതാണ് പച്ചപരമാർത്ഥം!!
മലയാളികൾക്ക് ചിലപ്പോൾ 10 വർഷത്തിനിപ്പുറമാകും ഷവർമയെ പറ്റി തന്നെ കേട്ടിട്ട് ഉണ്ടാകുക. 18ആം നൂറ്റാണ്ടിൽ തുർക്കിയിലാണ് ആദ്യമായി ഷവർമ പരീക്ഷിച്ചു വിജയിച്ചത്. രുചി അത് എന്തുമായികൊള്ളട്ടെ നാം തിരിച്ചറിയേണ്ട മറ്റൊന്നുണ്ട് ഭക്ഷണങ്ങൾ വില്ലനാകുമ്പോൾ അവിടെ നമ്മുടെ നിലനിൽപ്പ് എന്താകുമെന്ന്..????അപ്പോൾ
തിന്നുന്നതിനുമുൻപ് അൽപം ശ്രദ്ധിക്കുന്നതു നല്ലതാണെന്ന് സാരം..!!

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News