
നമ്മുടെ നാട്ടില്‍ ഇപ്പോള്‍ മാമ്പഴത്തിന്റെ സീസനാണ്. ചൂടുകാലത്ത് ശരീരത്തിന് തണുപ്പുനല്‍കുന്നതിനും മാമ്പഴം ഉത്തമമാണ്. രുചിയില്‍ മാത്രമല്ല ആരോഗ്യഗുണത്തിലും മാമ്പഴം മുന്നിട്ടു നില്‍ക്കുന്നു. ചൂടുകാലത്ത് ശരീരത്തിന് തണുപ്പുനല്‍കുന്നതിനും മാമ്പഴം ഉത്തമമാണ്. പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്പഴം വിറ്റാമിനുകളുടെയും ധാതുക്കളുടെയും മികച്ച സ്രോതസ്സുകൂടിയാണ്. മാമ്പഴം കഴിക്കുമ്പോള്‍ ലഭിക്കുന്ന ഏതാനും ആരോഗ്യഗുണങ്ങള്‍കൂടി പരിചയപ്പെടാം.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
മാങ്ങയിലുള്ള ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിനുകള്‍ എന്നിവ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഘടകങ്ങളാണ്. ഈ പോഷകങ്ങള്‍ ഹൃദയധമനികളുടെ വികാസത്തിന് സഹായിക്കുകയും ഹൃദ്രോഗസാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു
ബീറ്റാ കരോട്ടിന്‍ എന്ന ആന്റി ഓക്സിഡന്റ് ധാരാളമായി അടങ്ങിയിട്ടുള്ള പഴമാണ് മാങ്ങ. കാന്‍സറിനെ പ്രതിരോധിക്കുന്നതിന് ബീറ്റാ കരോട്ടിന്‍ സഹായിക്കുന്നുമെന്ന് വിവിധ പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
രോഗപ്രതിരോധസംവിധാനം മെച്ചപ്പെടുത്തുന്നു
മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ എ, സി, ഇ, കോപ്പര്‍, ഫോളേറ്റ്, വിവിധ ബി വിറ്റാമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവ ശരീരത്തിന്റെ മൊത്തത്തിലുള്ള രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കുന്നു
നിയന്ത്രിത അളവില്‍ മാങ്ങ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്ന ഫൈറ്റോകെമിക്കലുകള്‍ മാങ്ങയുടെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ, ധാരാളം ഫൈബറുകള്‍ അടങ്ങിയിട്ടുള്ള മാങ്ങ കഴിച്ചു കഴിഞ്ഞാല്‍ ഏറെ നേരത്തേക്ക് വിശപ്പ് അനുഭവപ്പെടില്ല. ഇതും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.
ചര്‍മത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു
മാങ്ങയില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിനുകളായ എ, സി എന്നിവ ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ചര്‍മത്തിലെ അധികമുള്ള എണ്ണമയം അകറ്റാനും കേടുപാടുകള്‍ പരിഹരിക്കാനും മാങ്ങ സഹായിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here