P C George : പി സി ജോര്‍ജ്ജിന് ഇരട്ടപ്പൂട്ട്; ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

പി സി ജോര്‍ജ്ജിന് ( P C George )  ഇരട്ടപ്പൂട്ടുമായി സര്‍ക്കാര്‍. വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിന്റ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്കും , വിചാരണ കോടതിയിലേക്കും നീങ്ങുന്നു. പി സിജോര്‍ജ്ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന് കാട്ടി വിചാരണ കോടതിയിലും , ജാമ്യം നല്‍കിയ കോടതി ഉത്തരവില്‍ അപാകത ഉണ്ടെന്ന് കാട്ടി ഹൈക്കോടതിയിലും ആവും അപ്പീല്‍ സമര്‍പ്പിക്കുക.

പി സി ജോര്‍ജ്ജിന് ജാമ്യം നല്‍കിയ കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതോടെയാണ് ജാമ്യം നല്‍കിയ കോടതിക്ക് എതിരെ കൂടി അപ്പീല്‍ സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന്‍ തീരുമാനിച്ചത്. ജാമ്യം നല്‍കിയ കോടതി ഉത്തരവില്‍ നിരവധി പാകപിഴവ് ഉണ്ടെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കണ്ടെത്തിയിരുന്നു. നിരവധി അസുഖങ്ങള്‍ ഉള്ള ആളാണ് പി സി ജോര്‍ജ്ജ് എന്നും , മുന്‍ എംഎല്‍എ ആയതിനാല്‍ ഒളിവില്‍ പോകില്ലെന്നും കോടതി വിലയിരുത്തി.

ഒപ്പം സിആര്‍പി,സി 41 പ്രകാരം അറസ്റ്റിന്റെ നടപടി ക്രമങ്ങള്‍ പോലീസ് പാലിച്ചില്ലെന്നും ആണ് കോടതി ഉത്തരവില്‍ പറയുന്നു . എന്നാല്‍ ജാമ്യ അപേക്ഷയുടെ പുറത്ത് എഴുതിയ ചില ഭാഗങ്ങള്‍ പേപ്പര്‍ വെച്ച് മറച്ച് ആണ് ഇന്ന് സാക്ഷപ്പെടുത്തിയ വിധി പകര്‍പ്പ് കോടതി നല്‍കിയത്. ഇത് കൂടി കണക്കിലെടുത്ത് ആണ് വിചാരണ കോടതി നടപടിയെ കൂടി ഹൈക്കോടതിയില്‍ ചോദ്യം ചെയ്യല്‍ സര്‍ക്കാര്‍ ഒരുക്കുന്നത്.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മുഖാന്തിരം ഹൈക്കോടതിയില്‍ നാളെ തന്നെ സര്‍ക്കാര്‍ അപ്പീല്‍ ഫയല്‍ ചെയ്യും
ഒപ്പം ജാമ്യ വ്യവസ്ഥ ലംഘിച്ച പി സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയിലും അപേക്ഷ നല്‍കും. അതിനിടെ കേസിന്റെ അന്വേഷണ ചുമതല മുതിര്‍ന്ന ഉദ്യോഗസ്ഥന് സര്‍ക്കാര്‍ കൈമാറി .ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. ഷാജി അന്വേഷണം ഏറ്റെടുത്തു .

നേരത്തെ ഫോര്‍ട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ , കേസിന്റെ ഏകോപനത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആവും നല്ലത് എന്ന വിലയിരുത്തലില്‍ ആണ് അന്വേഷണം അസിസ്റ്റന്റ് കമ്മീഷണര്‍ ഏറ്റെടുത്തത്.

PC George:പി സി ജോര്‍ജ്ജിന്റെ ജാമ്യം റദ്ദാക്കാന്‍ മേല്‍ കോടതിയെ സമീപിക്കാന്‍ നിയമോപദേശം

വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജ്ജിന് ലഭിച്ച ജാമ്യം റദ്ദാക്കാന്‍ മേല്‍ കോടതിയെ സമീപിക്കാന്‍ നിയമോപദേശം. ജാമ്യ വ്യവസ്ഥകള്‍ ലംഘിക്കുന്ന വിധത്തില്‍ പി സി ജോര്‍ജ്ജ് പെരുമാറുന്നുണ്ടെന്നും ജാമ്യം നല്‍കിയ കോടതി ഉത്തരവില്‍ പാകപിഴവ് ഉണ്ടെന്നുമാണ് നിയമോപദേശം. പി സി ജോര്‍ജ്ജ് നാട് നീളെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുന്നത് അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്നു. വിധി പകര്‍പ്പ് ലഭിച്ചാല്‍ ഉടന്‍ അപ്പീല്‍ നല്‍കുകയോ, അതേ കോടതിയെ സമീപിക്കുകയോ വേണം. അസിസ്ന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വിധി പകര്‍പ്പിന് അപേക്ഷ നല്‍കി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷല്‍ ആണ് നിയമോപദേശം നല്‍കിയത്.

മത വിദ്വേഷ പ്രസംഗത്തില്‍ പൊലീസ് (police) അറസ്റ്റ് ചെയ്ത പി.സി ജോര്‍ജിന് (PC George ) ജാമ്യം ലഭിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും വിവാദ പ്രതികരണങ്ങള്‍ പാടില്ല എന്നീ ഉപാധികളോടെയുമാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് പി സി ജോര്‍ജ്ജിന് ജാമ്യം അനുവദിച്ചത്.

എന്നാല്‍ തന്റെ പ്രസംഗത്തില്‍ ഉറച്ച് നില്‍ക്കുന്നതായാണ് ജാമ്യത്തില്‍ ഇറങ്ങിയ പി സി ജോര്‍ജ് പറഞ്ഞത്.
പുലര്‍ച്ചെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരം ഫോര്‍ട്ട് ACP യുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത്. പി.സി ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് പോയ പൊലീസ് സംഘം അദ്ദേഹത്തെ നന്ദാവനം എആര്‍ ക്യാംപിലെത്തിച്ചു. ഇതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐപിസി 153എ വകുപ്പ് പ്രകാരമായിരുന്നു അറസ്റ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News