
ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിനോട് ഫാഷന്‍ പ്രേമികള്‍ക്ക് ഏറെ ഇഷ്ടമാണ്. താരത്തിന്റെ ഫാഷന്‍ ട്രെന്‍ഡുകള്‍ പലരും അനുകരിക്കാറുണ്ട്. സാരി, ലെഹങ്ക, ഷറാറ എന്നു വേണ്ട ഏതു വസ്ത്രവും ജാന്‍വിക്ക് ഇണങ്ങും. പ്രശസ്ത സെലിബ്രിറ്റി ഡിസൈനര്‍ അനിത ഡോംഗ്രെയുടെ പുതിയ റെഡി ടു വെയര്‍ കളക്ഷനില്‍ തിളങ്ങി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം ജാന്‍വി കപൂര്‍.
പച്ച നിറത്തില്‍ ഫ്‌ലോറല്‍ പ്രിന്റിലുള്ള ഏറെ പ്രത്യേകതകള്‍ ഉള്ള സാരിയാണ് താരം അണിഞ്ഞിരുന്നത്. ചിത്രം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. സീക്വിന്‍, ബീഡ് എംബ്രോയ്ഡറി, മഞ്ഞ നിറത്തിലുള്ള പൈപ്പിങ്, പല്ലുവില്‍ നിറഞ്ഞിരിക്കുന്ന എംബ്ബല്ലിഷ്ഡ് ടാസല്‍സ് എന്നിവ സാരിയെ കൂടുതല്‍ മനോഹരമാക്കുന്നു. സാരിയ്ക്കൊപ്പം പ്ലന്‍ജിങ് നെക്ലൈനുള്ള സ്ലീവ്ലസ് ബ്ലൗസ് ആണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
അനിത ഡോംഗ്രെയുടെ റെഡി ടു വെയര്‍ കളക്ഷനിലുള്ള ഈ സാരിയുടെ വില 70000 രൂപയാണ്. പച്ച നിറത്തിനു കോണ്‍ട്രാസ്റ്റിംഗ് ആയ പിങ്ക് കല്ലുകളുള്ള കമ്മലും പച്ച നിറമുള്ള മോതരിവും മാത്രമാണ് താരം അണിഞ്ഞിരുന്നത്. വളരെ സിംപിളായ ഹെയര്‍ സ്‌റ്റൈലും മക്കപ്പുമാണ് ചെയ്തിരിക്കുയുന്നത്. സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റ് തന്യ ഗാര്‍വിയാണ് ജാന്‍വിയുടെ സ്‌റ്റൈലിസ്റ്റ്.
ബോളിവുഡില്‍ ജാന്‍വിക്ക് കൈനിറയെ സിനിമകളാണ്. ‘മിലി’, ‘ഗുഡ് ലക്ക് ജെറി’ സിനിമകളിലാണ് താരത്തിന്റെ പുതിയ പ്രോജക്ടുകള്‍. ഇതിനു പുറമേ രാജ്കുമാര്‍ റാവുവിനൊപ്പം ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മാഹി’, വരുണ്‍ ധവാനൊപ്പം ‘ബവാല്‍’ എന്നീ സിനിമകളിലും ജാന്‍വി അഭിനയിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here