Hema commission report : ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ നിർദേശങ്ങൾ മുന്നോട്ട് വെച്ച് സർക്കാർ

സിനിമ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ( Hema commission report, ) നിർദേശങ്ങൾ മുന്നോട്ട് വെച്ച് സർക്കാർ. പ്രശ്ന പരിഹാരത്തിന് അടിയന്തര നിയമനിർമ്മാണമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ. അതെ സമയം കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടണമെന്ന് WCC ആവശ്യപ്പെട്ടു. സർക്കാർ നിർദേശത്തിന്റെ 80 ശതമാനവും അംഗീകരിക്കുന്നതായി  അമ്മയും ഫെഫ്ക്കയും വ്യക്തമാക്കി.

സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ  നിർണായക ശുപാർശകൾ ചർച്ച ചെയ്ത് ശക്തമായ നിയമ നിർമാണമാണ് സർക്കാർ ലക്ഷ്യമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. റിപ്പോർട്ടിലെ ഉള്ളടക്കങ്ങൾ സർക്കാർ അംഗീകരിച്ചു. റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുവിടുന്നതിലല്ല മറിച്ച്  ശുപാർശകൾ പരിഹരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി.

യോഗത്തിൽ സർക്കാർ മുന്നോട്ട് വച്ച നിർദേശങ്ങളിൽ 80 ശതമാനവും അമ്മയും  ഫെഫ്കയും അംഗീകരിച്ചപ്പോൾ WCC നിരാശ രേഖപ്പെടുത്തി. 5 അംഗ പ്രിസീഡിയം ചർച്ചയിൽ ഉരുതിരിഞ്ഞ അഭിപ്രായങ്ങൾ ക്രോഡീകരിച്ചു. സർക്കാർ തലത്തിൽ തുടർ ചർച്ചകൾ നടത്തിയാകും നിയമ നിർമ്മാണമെന്ന അന്തിമ ഘട്ടത്തിലെക്ക് എത്തുക. ഇന്നത്തെ ചർച്ച സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരസ്പരം ചർച്ച ചെയ്യാൻ ഒരു വേദി കൂടിയാണ് തുറന്നത്.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ഡബ്ല്യുസിസി. സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണവേയാണ് ഡബ്ല്യുസിസി നിലപാട് വ്യക്തമാക്കിയത്. ചർച്ച സ്വാഗതാർഹമെന്നും WCC അറിയിച്ചു.

അതേസമയം, സുരക്ഷിത മേഖലയായി സിനിമാ മേഖലയെ മാറ്റുമെന്ന് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. സിനിമാ മേഖലയിലെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണും. റിപ്പോര്‍ട്ട് പുറത്തുവിടുന്നതല്ല നടപ്പിലാക്കുന്നതാണ് പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.

സിനിമാ മേഖലയിൽ കൂടുതൽ പീഡനപരാതികൾ ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് സർക്കാർ സിനിമ സംഘടനകളുടെ യോഗം വിളിച്ചത്. ഡബ്ല്യു.സി.സി, അമ്മ, മാക്ട, ഫെഫ്ക ഉൾപ്പെടെ എല്ലാ സിനിമാ സംഘടനകൾക്കും ക്ഷണമുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News