കളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങിമരിച്ചു

വാണിയമ്പാറ പീച്ചി ക്യാച്ച് മെന്റ് ഏരിയയിൽ റിസർവോയറിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഒലവക്കോട് പുതുക്കോട് സ്വദേശി പൊക്കൻ റിയാസ് മകൻ ഇസ്മയിൽ (7) ആണ് മരിച്ചത്. നാലംഗസംഘം കളിക്കുമ്പോഴായിരുന്നു അപകടം.

Kundamangalam: കുന്ദമംഗലത്ത് 14കാരന്‍ മുങ്ങി മരിച്ചു

കോഴിക്കോട്(kozhikkod) കുന്ദമംഗലത്ത് ബന്ധുവീട്ടില്‍ എത്തിയ 14 കാരന്‍ പൂനൂര്‍ പുഴയില്‍ മുങ്ങി മരിച്ചു(drowned). കൊടുവള്ളി മാനിപുരം ആറങ്ങോട് ആയപ്പൊയില്‍ സുബൈറിന്റെ മകന്‍ സിനാന്‍ (14) ആണ് മരിച്ചത്.

കുന്ദമംഗലം താളികുണ്ട് ഭാഗത്ത് ഇന്ന് വൈകിട്ടായിരുന്നു അപകടം. പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി മാതാവിന്റെ ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു സംഭവം.

മറ്റുകുട്ടികള്‍ക്കൊപ്പം പുഴയില്‍ ഇറങ്ങിയപ്പോള്‍ മുങ്ങിപ്പോവുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചാവക്കാട് കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു

തൃശൂർ ചാവക്കാട് ഒരുമനയൂർ കഴുത്താക്കലിൽ കായലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങിമരിച്ചു. സൂര്യ,മുഹസിൻ,വരുൺ എന്നിവരാണ് മരിച്ചത്. മൂന്നു പേരും സുഹൃത്തുക്കളാണ്. ചെളിയിൽ താഴ്ന്നാണ് മരണം. അഞ്ച് കുട്ടികളായിരുന്നു കുളിക്കാനിറങ്ങിയത്. ഇതിൽ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. വൈകിട്ടോടെയായിരുന്നു അപകടം.

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങി മരിച്ചു

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങി മരിച്ചു. പേരൂര്‍ ചെറുവാണ്ടൂര്‍ സ്വദേശികളായ നവീന്‍ (15) ,അമല്‍ (15)ആണ് മരിച്ചത്. കോട്ടയം പേരൂര്‍ പള്ളിക്കുന്നേല്‍ കടവിലാണ് സംഭവം അപകടമുണ്ടായത്. നാല് പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് പള്ളിക്കുന്നേല്‍ കടവില്‍ കുളിക്കാനെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News