കാസർകോഡ് പിലിക്കോട് സ്വകാര്യ ബസ്സ് തലകീഴായി മറിഞ്ഞു. 26 പേർക്ക് പരുക്ക്. കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്റ്റാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ മട്ടലായി ഗവ: ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം വൈകുന്നേരം 4.30 നാണ് അപകടം നടന്നത്.
കാസർക്കോട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന പാറങ്കോടത്ത് (ഫാത്തിമ ) ബസ്സാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ കെ എസ് ആർ ടി സി ബസ്റ്റിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ബസ്സ് മറിയുകയായിരുന്നു.
നാട്ടുകാരും അഗ്നി രക്ഷാ സേനയും പോലീസും യാത്രക്കാരും ചേർന്ന് ചില്ല് തകർത്താണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. സാരമായ പരിക്കേറ്റ അഞ്ച് പേരെ പരിയാരം മെഡിക്കൽ കോളേജിലും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
21 പേർ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അപകടവിവരമറിഞ്ഞത്തിയ എം രാജഗോപാലൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മാധവൻ മണിയറ തുടങ്ങിയവർ സ്ഥലത്തെത്തി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.