
ഉമ്മയ്ക്ക് പിറന്നാള്‍ ആശംസകളുമായി മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്‍ ( Dulquer Salmaan) . നടന്‍ മമ്മൂക്കയുടെ ഭാര്യ സുല്‍ഫത്തിന്റെ പിറന്നാള്‍ ആയിരുന്നു ഇന്ന്. ഉമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ദുല്‍ഖര്‍ ആശംസ നേര്‍ന്നിരിക്കുന്നത്.
”എന്റെ പ്രിയപ്പെട്ട ഉമ്മിച്ചിക്ക് ജന്മദിനാശംസകള്‍ ഇന്നായിരുന്നു ആ ഏറ്റവും സവിശേഷമായ ദിവസം, ഓരോ ചെറിയ കാര്യങ്ങളിലും നിങ്ങളുടെ പ്രതികരണം ഞങ്ങള്‍ ഇഷ്ടപ്പെട്ടു. നിങ്ങള്‍ക്കായി ഓരോന്ന് ചെയ്യാന്‍ നിങ്ങള്‍ മനസില്ലാമനസോടെ സമ്മതിക്കുന്ന ഒരു ദിവസമാണ് ജന്മദിനം. ഉമ്മ ഇന്ന് ഏറ്റവും സന്തോഷവതിയായ ബര്‍ത്ത്‌ഡേക്കാരിയായിരുന്നു. ലവ് യു ഉമ്മ,” ദുല്‍ഖര്‍ കുറിച്ചു.
Dulquer Salmaan: അമാലിനും മറിയത്തിനുമൊപ്പം പെരുന്നാൾ ആശംസകൾ നേർന്ന് ദുൽഖർ
പെരുന്നാൾ ദിനത്തിൽ ആരാധകർക്ക് ആശംസകളുമായി മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സല്‍മാന്‍ (Dulquer Salmaan). ഭാര്യ അമാൽ സൂഫിയയ്ക്കും മകൾ മറിയത്തിനുമൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ടാണ് ദുൽഖർ പെരുന്നാൾ ആശംസ നേർന്നത്.
“എല്ലാവർക്കും ഈദ് ആശംസകൾ,” ഹാപ്പി ബിരിയാണി ഡേ, ബിരിയാണി മട്ടൻതന്നെ തുടങ്ങിയ ഹാഷ് ടാഗുകളോടെയാണ് ദുൽഖർ ചിത്രങ്ങൾ പങ്കുവച്ചത്.
നടന്മാരും ദുൽഖറിന്റെ അടുത്ത സുഹൃത്തുക്കളുമായ സണ്ണി വെയ്ൻ, ജേക്കബ് ഗ്രിഗറി, ഡിജെ ശേഖർ മേനോൻ എന്നിവരും ഈദ് ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here