തൃക്കാക്കരയില്‍(Thrikkakara) ഉപതെരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോള്‍ എല്‍ ഡി എഫ്(LDF) സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നിയമസഭയില്‍ അംഗബലം നൂറ് തികയ്ക്കാന്‍ ലക്ഷ്യമിട്ടിരിക്കുകയാണ് ഇടതുപക്ഷം. ഉറപ്പാണ് 100 ഉറപ്പാണ് തൃക്കാക്കര എന്ന ടാഗ്ലൈനാണ്(tagline) പ്രചാരണത്തിന്റെ മുഖ്യ വാചകം. സമൂഹമാധ്യമങ്ങളില്‍ നേതാക്കള്‍ ഇതുമായി ബന്ധപ്പെട്ട കാര്‍ഡുകള്‍ പുറത്തുവിട്ടു.
എറണാകുളം ലെനിന്‍ സെന്ററില്‍ ഇ പി ജയരാജനെ(E P Jayarajan) കൂടാതെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി രാജീവ്(P Rajeev), കെ എന്‍ ബാലഗോപാല്‍(K N Balagopal), സംസ്ഥാന സെക്രട്ടറിയേറ്റംഗം എം സ്വരാജ്(M Swaraj), ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍(C N Mohanan) അടക്കം നേതാക്കളുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. തൃക്കാക്കരയില്‍ വികസന രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നതെന്ന് എല്‍ഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു.
കെ റെയില്‍, കൊച്ചി മെട്രോ, ജലമെട്രോ തുടങ്ങിയ ബൃഹത്തായ വികസന പദ്ധതികള്‍ ചൂണ്ടിക്കാട്ടി ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനാണ് തീരുമാനം. സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ ഉടന്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ ആക്കാനുള്ള ആവേശത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനവും ഉടന്‍ ഉണ്ടായേക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.