ചെങ്ങന്നൂരില്‍ വാഹനാപകടത്തില്‍ രണ്ട് മരണം

ചെങ്ങന്നൂരില്‍(Chengannur) ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍(Accident) രണ്ട് മരണം. ചേര്‍ത്തല സ്വദേശികളായ ഷിനോയ്, വിഷ്ണു എന്നിവരാണ് മരിച്ചത്. ചേര്‍ത്തലയില്‍(Cherthala) നിന്നെത്തിയ കാറും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസിയും കൂട്ടിയിടിക്കുകയായിരുന്നു.

രാത്രി പന്ത്രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാര്‍ അമിത വേഗതയിലായിരുന്നെന്നാണ് പൊലീസ്(Police) അനുമാനം. അപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നും പൊലീസ് പറയുന്നു. ഇരുവരുടേയും മൃതദേഹങ്ങള്‍ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

സ്വകാര്യ ബസ്സ് തലകീഴായി മറിഞ്ഞ് 26 പേർക്ക് പരിക്ക്

കാസർകോഡ് പിലിക്കോട് സ്വകാര്യ ബസ്സ് തലകീഴായി മറിഞ്ഞു. 26 പേർക്ക് പരുക്ക്. കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസ്റ്റാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാതയിൽ മട്ടലായി ഗവ: ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപം വൈകുന്നേരം 4.30 നാണ് അപകടം നടന്നത്.

കാസർക്കോട് നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന പാറങ്കോടത്ത് (ഫാത്തിമ ) ബസ്സാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയിൽ കെ എസ് ആർ ടി സി ബസ്റ്റിനെ മറികടക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം വിട്ട് ബസ്സ് മറിയുകയായിരുന്നു.

നാട്ടുകാരും അഗ്നി രക്ഷാ സേനയും പോലീസും യാത്രക്കാരും ചേർന്ന് ചില്ല് തകർത്താണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. സാരമായ പരിക്കേറ്റ അഞ്ച് പേരെ പരിയാരം മെഡിക്കൽ കോളേജിലും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

21 പേർ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അപകടവിവരമറിഞ്ഞത്തിയ എം രാജഗോപാലൻ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മാധവൻ മണിയറ തുടങ്ങിയവർ സ്ഥലത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel