ലണ്ടനിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടെ പൊള്ളലേറ്റ മലയാളി യുവതി മരിച്ചു

അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. മൂന്നാഴ്ചയോളം തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന കോഴിക്കോട് സ്വദേശിനി നിഷാ ശാന്തകുമാർ (49 മരിച്ചത് . പാചകം ചെയ്യുന്നതിനിടയിൽ ചൂടുള്ള എണ്ണ ദേഹത്തു വീണതാണു മരണത്തിനു കാരണമായത്.

വെല്ലൂർ സ്വദേശിയായ ഭർത്താവ് ശാന്തകുമാർ എംആർഐ സ്കാനിങ് ഡിപ്പാർട്മെന്റ് സൂപ്പർവൈസർ ആയി ജോലി ചെയ്തു വരികയാണ്. വിദ്യാർഥികളായ സ്നേഹ (പ്ലസ് വൺ) ഇഗ്ഗി (9–ാം ക്ലാസ്സ്) എന്നിവർ മക്കളാണ്. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ ഗുരുതരമായി പൊള്ളലേറ്റു മൂന്നാഴ്ചയോളം തീവ്ര പരിചരണ വിഭാഗത്തിലായിരുന്ന കോഴിക്കോട് സ്വദേശിനി നിഷാ ശാന്തകുമാർ (49) അന്തരിച്ചു. പാചകം ചെയ്യുന്നതിനിടയിൽ ചൂടുള്ള എണ്ണ ദേഹത്തു വീണതാണു മരണത്തിനു കാരണമായത്.

വെല്ലൂർ സ്വദേശിയായ ഭർത്താവ് ശാന്തകുമാർ എംആർഐ സ്കാനിങ് ഡിപ്പാർട്മെന്റ് സൂപ്പർവൈസർ ആയി ജോലി ചെയ്തു വരികയാണ്. വിദ്യാർഥികളായ സ്നേഹ (പ്ലസ് വൺ) ഇഗ്ഗി (9–ാം ക്ലാസ്സ്) എന്നിവർ മക്കളാണ്. ഇവർ എൻഫീൽഡിൽ എത്തിയിട്ട് 15 വർഷമായി.

നിഷയുടെ അകാല വേർപാടിൽ എൻഫീൽഡിലെ മലയാളി സമൂഹം അതീവ ദുഃഖം രേഖപ്പെടുത്തി. സുഖപ്പെട്ടു വരുന്നുവെന്നു റിപ്പോർട്ടുകൾക്കിടയിലായിരുന്നു മരണം. നടപടി ക്രമങ്ങൾ പൂർത്തിയാക്കി, വേണ്ടപ്പെട്ടവരെ നാട്ടിൽ നിന്നെത്തിക്കാനും അന്ത്യോപചാര ശുശ്രുഷകൾ നടത്തി എൻഫീൽഡിൽ തന്നെ അന്ത്യ വിശ്രമം ഒരുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here