By election : ഉപതെരഞ്ഞെടുപ്പുകളില്‍ റെക്കോഡുമായി എറണാകുളം ജില്ല

ഉപതെരഞ്ഞെടുപ്പുകളില്‍ ( By election ) റെക്കോഡുമായി ( Record ) എറണാകുളം (Ernakulam ) ജില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് നിയമസഭയിലേക്കും ലോക് സഭയിലേക്കുമായി ഏറ്റവും കൂടുതല്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരായി എറണാകുളം ജില്ലക്കാര്‍ മാറും.പത്താമത്തെ ഉപതെരഞ്ഞെടുപ്പിനാണ് ജില്ല സാക്ഷിയാകാനൊരുങ്ങുന്നത്.

ആറ് നിയമസഭാ ഉപതെരഞ്ഞെടുപ്പിനും മൂന്ന് ലോക് സഭാ ഉപതെരഞ്ഞെടുപ്പിനുമാണ് എറണാകുളം ജില്ല വേദിയായത്.മെയ് 31 ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പുകൂടി നടക്കുന്നതോടെ ജില്ലയിലെ ഉപതെരഞ്ഞെടുപ്പുകളുടെ എണ്ണം പത്തായി മാറും.

സംസ്ഥാനത്ത് മൂന്ന് ഉപതെരഞ്ഞെടുപ്പ് നേരിട്ട ഏക മണ്ഡലവും ജില്ലയില്‍ത്തന്നെ. അതാണ് എറണാകുളം നിയമസഭാ മണ്ഡലം.ജില്ലയിലെ ആറ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ അഞ്ചും നടന്നത് യു ഡി എഫിന്‍റെ സിറ്റിംഗ് സീറ്റിലായിരുന്നു. ഇതില്‍ രണ്ടിടത്ത് യു ഡി എഫിനെതിരെ എല്‍ ഡി എഫ് അട്ടിമറി വിജയം നേടിയതും ചരിത്രം.എറണാകുളം ജില്ലയില്‍ ആദ്യ ഉപതെരഞ്ഞെടുപ്പ് നടന്നത് പറവൂര്‍ മണ്ഡലത്തിലായിരുന്നു.

1984ലായിരുന്നു അത്.പിന്നീട് 92ല്‍ ഞാറയ്ക്കല്‍ മണ്ഡലത്തിലും 98 ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടന്നു.കോണ്‍ഗ്രസ്സ് നേതാവും എം എല്‍ എയുമായിരുന്ന കെ കുഞ്ഞമ്പുവിന്‍റെ നിര്യാണത്തെത്തുടര്‍ന്ന് ഞാറയ്ക്കലില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വി കെ ബാബുവിലൂടെ എല്‍ ഡി എഫ് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.

കോണ്‍ഗ്രസ്സ് നേതാവ് ജോര്‍ജ്ജ് ഈഡന്‍ ലോക് സഭയിലേക്ക് വിജയിച്ച ഒഴിവിലേക്കായി എറണാകുളം നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പോള്‍ അട്ടിമറി വിജയം നേടുകയായിരുന്നു.ഇതിനു ശേഷം 2009 ലും എറണാകുളം നിയമസഭാ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നു.

2012ല്‍ ടി എം ജേക്കബിന്‍റെ നിര്യാണത്തെത്തുടര്‍ന്ന് പിറവം മണ്ഡലവും ഉപതെരഞ്ഞെടുപ്പിന് വേദിയായി. അനൂപ് ജേക്കബായിരുന്നു അന്ന് വിജയിയായത്.ഹൈബി ഈഡന്‍ ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് 2019ലാണ് ഒടുവില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

എറണാകുളം നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന്‍റെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 3750 വോട്ടിന് ടി ജെ വിനോദ് വിജയിക്കുകയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ജില്ലയിലെ പ്രമുഖ മണ്ഡലമായ തൃക്കാക്കര, ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിന് വേദിയാകുമ്പോള്‍, ഏറ്റവും കൂടുതല്‍ ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തവരെന്ന റെക്കോഡുകാരായി എറണാകുളത്തുകാര്‍ മാറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News