Uttar Pradesh : യുപിയില്‍ പോലീസ് സ്റ്റേഷനിലെ ബലാത്സംഗം: പ്രതിരോധത്തിലായി യു.പി സര്‍ക്കാര്‍

കൂട്ടബലാത്സംഗത്തിന് ഇരയായ ബാലികയെ പൊലീസ് സ്റ്റേഷനിലും പീഡിപ്പിച്ച സംഭവത്തില്‍ പ്രതിരോധത്തിലായി യു.പി. സര്‍ക്കാര്‍. ബാലികയെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ജീവിക്കാനാകാത്ത സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറിയെന്ന് പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു.

ഭോപ്പാലിലേക്ക് തട്ടിക്കൊണ്ടുപോയി അഞ്ചുപേര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ദളിത് പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലും ബല്‍സംഗത്തിന് ഇരയായ സംഭവം യു.പിയെ പിടിച്ചുകുലുക്കുകയാണ്. ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടിയെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനും മറ്റ് അഞ്ചുപേരും അറസ്റ്റിലായി.

പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയ ബന്ധുവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഏപ്രില്‍ 22നായിരുന്നു യു.പിയിലെ ദളിത്പ്പൂരില്‍ നിന്ന് അഞ്ചുപേര്‍ ചേര്‍ന്ന് 13 കാരിയായ ദളിത് ബാലികയെ ഭോപ്പാലിലേക്ക് തട്ടിക്കൊണ്ടുപോയത്. ദിവസങ്ങളോളം അവിടെ ബലാത്സംഗത്തിന് ഇരയാക്കി.

ഭോപ്പാലി നിന്ന് രക്ഷപ്പെട്ട് ജന്മനാട്ടിലെത്തി പരാതി നല്‍കാന്‍ പോയ പെണ്‍കുട്ടിയെ നിയമം നടപ്പാക്കേണ്ട പൊലീസുകാരനും ബലാത്സംഗം ചെയ്തത്. രാജ്യത്തിന്റെ പ്രതിഛായക്ക് തന്നെ കളങ്കമായമാകുന്ന സംഭവങ്ങളാണ് ഉത്തര്‍പ്രദേശില്‍ ആവര്‍ത്തിക്കുന്നത്. ഹാഥ്‌റസിലും ഉന്നാവിലും നടന്നത് വീണ്ടും ആവര്‍ത്തിക്കുന്നു.

ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ട അഖിലേഷ് യാദവ്, അവര്‍ക്ക് സുരക്ഷയും നീതിയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. യോഗി സര്‍ക്കാരിന്റെ പരാജയമാണെന്ന് ഇത്തരം സംഭവങ്ങളെന്നും അഖിലേഷ് ആരോപിച്ചു. പൊലീസ് സ്റ്റേഷനില്‍ പോലും സ്ത്രീകള്‍ സുരക്ഷിതരല്ലെങ്കില്‍ നീതിക്കായി അവര്‍ എവിടേക്ക് പോകുമെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ചോദ്യം.

യുപിയില്‍ പോലീസ് സ്റ്റേഷനിലെ ബലാത്സംഗം : എസ്.എച്ച്.ഒ പിടിയില്‍

യുപിയില്‍ (UP) പോലീസ് സ്റ്റേഷനിലെ (Police) ബലാത്സംഗക്കേസില്‍ (Rape) എസ്.എച്ച്.ഒ പിടിയില്‍. എസ്.എച്ച്.ഒ തിലക് ധാരി സരോജിനെ അറസ്റ്റ് ചെയ്‌തെന്ന് യുപി പൊലീസ് അറിയിച്ചു. പ്രയാഗ് രാജില്‍ വച്ചാണ് എസ്എച്ച്ഒയെ പിടികൂടിയത്. ബലാത്സംഗത്തിനിരയായതിനാല്‍ പരാതി നല്‍കാന്‍ എത്തിയ 13 കാരിയെ എസ്.എച്ച്. ഒ പീഡിപ്പിക്കുകയായിരുന്നു.

യുപിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി പൊലീസ്

ഉത്തര്‍പ്രദേശില്‍ ( UttarPradesh ) കൂട്ടബലാത്സംഗത്തിന്  (Rape ) ഇരയായ പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കി പൊലീസ്. കൂട്ടബലാത്സഗം ഇരയായതിന് പരാതിയുമായി എത്തിയ 13 കാരിയെയാണ് സ്റ്റേഷന്‍ ഹൗസ് ഔഫീസറും ക്രൂരമായി ആക്രമിച്ചത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുനെരെയുള്ള അതിക്രമങ്ങളില്‍ യു.പി രാജ്യത്തെ ഞെട്ടിക്കുകയാണ്

മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന കൊടുംക്രൂരതയുടെ വിവരങ്ങളാണ് ഉത്തര്‍പ്രദേശില്‍ നിന്ന് പുറത്തുവരുന്നത്. യു.പിയിലെ ലളിത് പൂര്‍ ജില്ലയിലാണ് സംഭവം. 13 കാരിയെ അഞ്ചുപേര്‍ ഭോപ്പാലിലേക്ക് തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി.. ഭോപ്പാലില്‍ നിന്ന് രക്ഷപ്പെട്ട് ജന്മനാട്ടിലെത്തിയ പെണ്‍കുട്ടി സഹായം തേടി ലളിത് പൂര്‍ ജില്ലയിലെ പൊലീസ് സ്റ്റേഷനിലെത്തി.

വിവരങ്ങള്‍ കേട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തിലക് ധാരിയും പെണ്‍കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കി. പൊലീസ് സ്റ്റേഷനുള്ളില്‍വെച്ച് ബലാല്‍സംഗത്തിന് ഇരയാക്കിയ ശേഷം കുട്ടിയെ ശിശുക്ഷേമ സമിതിക്ക് കൈമാറി. ശിശു ക്ഷേമ സമിതി ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പെണ്‍കുട്ടി നടന്ന സംഭവങ്ങള്‍ വിവരിച്ചു.

ഇതോടെ കൊടുംക്രൂതയുടെ വിവരങ്ങള്‍ പുറത്തായത്. പെണ്‍കുട്ടിയെ ആക്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. യു.പിയില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി മൃതദേഹം ദഹിപ്പിച്ച സംഭവം രാജ്യത്തെ തന്നെ ഞെട്ടിച്ചതാണ്.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്നായിരുന്നു അന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം. പക്ഷെ, അതിക്രമങ്ങള്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ്. ഓരോ വര്‍ഷവും മുവായിരത്തിലധികം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളാണ് യു.പിയില്‍ ആക്രമിക്കപ്പെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

ബലാല്‍സംഗ കേസുകളുടെ കാര്യത്തില്‍ നാഷണല്‍ ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് ഉത്തര്‍പ്രദേശ് തന്നെയാണ് ഒന്നാം നിരയിലെന്നും കണക്കുകള്‍ വ്യക്തമായി കാണിച്ചുതരുന്നുണ്ട്. ഒടുവില്‍ കാവല്‍ നില്‍ക്കേണ്ട പൊലീസുകാരനില്‍ നിന്നുവരെ യു.പിയില്‍ പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിന് ഇരയാകുന്നതിനും രാജ്യം സാക്ഷിയാവുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here