Raj Thackeray: ഉച്ചഭാഷിണി വിവാദം; നിലപാട് കടുപ്പിച്ച് രാജ് താക്കറെ

ഉച്ചഭാഷിണി വിവാദത്തില്‍ നിലപാട് കടുപ്പിച്ച് മഹാരാഷ്ട്ര(Maharashtra) നവ നിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ(Raj Thackeray). മസ്ജിദുകളില്‍(Masjid) ബാങ്ക് വിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് തുടര്‍ന്നാല്‍ തന്റെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പള്ളിക്ക് മുന്‍പില്‍ മൈക്ക് കെട്ടി ഹനുമാന്‍ സ്തുതി ചൊല്ലുന്നത് തുടരുമെന്നും താക്കറെ ആവര്‍ത്തിച്ചു. സംഘര്‍ഷ സാധ്യത മുന്നില്‍ കണ്ട് ആയിരക്കണക്കിന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

നേരത്തെ, മേയ് മൂന്നിനകം പള്ളികളില്‍നിന്ന് ഉച്ചഭാഷിണി നീക്കണമെന്ന് അദ്ദേഹം മഹാരാഷ്ട്ര സര്‍ക്കാറിന് അന്ത്യശാസനം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. ഇത് മതപരമായ പ്രശ്‌നമല്ല, സാമൂഹിക പ്രശ്‌നമാണെന്നും ക്ഷേത്രത്തിനുള്ളിലെ ഉച്ചഭാഷിണിയും ഇതോടൊപ്പം നീക്കം ചെയ്യണമെന്നും താക്കറെ ആവശ്യപ്പെട്ടു.

മസ്ജിദുകളില്‍ മാത്രമല്ല, നിരവധി ക്ഷേത്രങ്ങളിലും നിയമവിരുദ്ധമായി ഉച്ചഭാഷിണി ഉപയോഗിക്കുന്നുണ്ട്. ഞാന്‍ പ്രാര്‍ഥനക്ക് എതിരല്ല. പക്ഷേ നിങ്ങള്‍ക്ക് എന്തിനാണ് ഉച്ചഭാഷിണികളും മൈക്കുകളും? എന്തുകൊണ്ടാണ് നിങ്ങളുടെ പ്രാര്‍ഥനകള്‍ കേള്‍ക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നത്. ഭൂരിഭാഗം മസ്ജിദുകളും അനധികൃതമാണ്. അതിന് മുകളിലുള്ള ഉച്ചഭാഷിണികളും അനധികൃതമാണ്. അനുമതി നല്‍കുന്നതോടെ നിങ്ങള്‍ അതിന് അംഗീകാരം നല്‍കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സുപ്രീംകോടതി(Supreme court) മാനദണ്ഡങ്ങള്‍ മറികടന്ന് ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്ന പള്ളികള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ പാര്‍ട്ടി പ്രവര്‍ത്തകരെ മാത്രമാണ് പൊലീസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News