Food: ഉച്ചയൂണിനൊപ്പം ബീറ്റ്റൂട്ട് മുട്ടത്തോരൻ

ഇന്നത്തെ ഉച്ചയൂണിന്(lunch) നമുക്ക് ബീറ്റ്റൂട്ട് മുട്ടത്തോരൻ ഉണ്ടാക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

1.എണ്ണ – പാകത്തിന്

2.സവാള അരിഞ്ഞത് – ഒരു കപ്പ്

മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.ബീറ്റ്റൂട്ട് പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്

4.മുട്ട – രണ്ട്

5.കടുക് – കാൽ ചെറിയ സ്പൂൺ

6.വറ്റൽമുളക് – രണ്ട്

കറിവേപ്പില – അഞ്ച് ഇതൾ

ഉഴുന്നുപരിപ്പ് – ഒരു ചെറിയ സ്പൂൺ

Beetroot Nutrition and Health Benefits - Beetroot Benefits for Skin, Brain  and Heart Health

പാകം ചെയ്യുന്ന വിധം

പാനിൽ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റുക. ഇതിൽ ബീറ്റ്റൂട്ട് ചേർത്തു വഴറ്റിയ ശേഷം മുട്ട ചേർത്ത് പത്തു മിനിറ്റ് ഇളക്കി വേവിച്ചു വാങ്ങണം.

മറ്റൊരു പാനിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം ആറാമത്തെ ചേരുവ ചേർത്തു മൂപ്പിക്കുക. ഇത് ബീറ്റ്റൂട്ട്–മുട്ടക്കൂട്ടിൽ ചേർത്തിളക്കി ഉപയോഗിക്കാം.കഴിച്ചു നോക്കൂ….

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel