കുടിയിറക്കപ്പെടുന്നവരുടെ കണ്ണീർവീഴരുതെന്ന പ്രതിബദ്ധതയുള്ള കമ്യൂണിസ്‌റ്റുകാരാണ് കേരളം ഭരിക്കുന്നത്; എ വിജയരാഘവൻ

കെ റെയിലിനുവേണ്ടി സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് അർഹിക്കുന്നതിൽ കൂടുതൽ നഷ്‌ടപരിഹാരം നൽകുമെന്ന് ആവർത്തിച്ച് പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ . കേരളം ഭരിക്കുന്നത് കുടിയിറക്കൽ നിരോധിച്ച പാർട്ടിയാണെന്നും കുടിയിറക്കപ്പെടുന്നവരുടെ കണ്ണീർവീഴരുതെന്ന പ്രതിബദ്ധതയുള്ളവരാണ് കമ്യൂണിസ്‌റ്റുകാരെന്നും അദ്ദേഹം പറഞ്ഞു

ഫേസ്‌ബുക് പോസ്റ്റ്

കുടിയിറക്കപ്പെടുന്നവരുടെ കണ്ണീർവീഴരുതെന്ന പ്രതിബദ്ധതയുള്ള കമ്യൂണിസ്‌റ്റുകാരാണ് കേരളം ഭരിക്കുന്നത്. കുടിയിറക്കൽ നിരോധിച്ചവരാണ് കമ്യൂണിസ്‌റ്റുകാർ. കെ റെയിലിനുവേണ്ടി സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് അർഹിക്കുന്നതിൽ കൂടുതൽ നഷ്‌ടപരിഹാരം നൽകും.

ദേശീയപാത സ്ഥലമെടുപ്പിൽ അതുകണ്ടതാണ്. കല്ലുപറിക്കൽ സമരം വിമോചന സമരത്തിന്റെ ആവർത്തനമാണ്. കല്ലു പിഴുതുമാറ്റുന്ന കോൺഗ്രസുകാർ നരേന്ദ്ര മോദിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അനങ്ങുന്നില്ല. ശാസ്‌ത്ര- സാങ്കേതികവിദ്യയെയും വിജ്ഞാന വിപ്ലവത്തെയും ഉൾക്കൊള്ളാത്ത സമൂഹം പിന്തള്ളപ്പെടും. കേരളം അതുപോലെ പിന്തള്ളപ്പെടാൻ എൽഡിഎഫ് സർക്കാർ അനുവദിക്കില്ല.

കോർപ്പറേറ്റുകളും ഹിന്ദുമത തീവ്രവാദികളും ചേർന്ന് രാജ്യത്തിന്റെ മുന്നേറ്റം തടഞ്ഞുവച്ചിരിക്കുന്നു. ഇതിനെ മുറിച്ചുകടക്കാനുള്ള ഉത്തരവാദിത്തം സിപിഐ എമ്മിനുണ്ട്. പശുവിനെ കൊന്നാൽ ഒരു മനുഷ്യനെ കൊല്ലണമെന്നു പറയുന്ന സമൂഹം പുരോഗമനപരമല്ല. ദേശീയ പ്രസ്ഥാനത്തിന്റെ ഉൾക്കാഴ്‌ചയ്‌ക്കു വിപരീതമായ കാര്യങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. പശുവിന്റെ പേരിൽ ആദിവാസിയെ കൊല്ലുന്നവർ തന്നെയാണ് മുസ്ലിമിനെതിരെ സംസാരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News