വികസന രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നവര്‍ക്ക് സ്വീകാര്യനായ ഒരാളായിരിക്കും തൃക്കാക്കരയിലെ സ്ഥാനാർത്ഥി : മന്ത്രി പി രാജീവ്

തൃക്കാക്കരയിൽ ( Thrikkakkara ) എൽ ഡി എഫ് (LDF ) സ്ഥാനാർത്ഥിയെ പരമാവധി വേഗം പ്രഖ്യാപിക്കുമെന്ന് മന്ത്രി പി.രാജീവ്. വികസന രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന  എല്ലാവർക്കും സ്വീകാര്യനായ ഒരാളായിരിക്കും സ്ഥാനാർത്ഥിയെന്നും അദ്ദേഹം പറഞ്ഞു. ചാനൽ കമ്മിറ്റിയാണ് ഇന്നലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്നും മാധ്യമങ്ങൾ സ്വന്തം വിശ്വാസ്യത കളഞ്ഞു കുളിക്കരുതെന്നും മന്ത്രി രാജീവ് ചൂണ്ടിക്കാട്ടി.

അതേ സമയം എൽ ഡി എഫിന് പിന്തുണ വാഗ്ദാനം ചെയ്ത് വിവിധ രാഷട്രീയ കക്ഷികൾ സി പി ഐ എം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി നേതാക്കളെ കണ്ടു. തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള തിരക്കിട്ട ചർച്ചകൾ കലൂർ ലെനിൻ സെൻ്ററിൽ പുരോഗമിക്കുകയാണ്.

സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പൂർത്തിയായിട്ടില്ലെന്നും പരമാവധി വേഗം പ്രഖ്യാപിക്കുമെന്നും ചർച്ചകൾക്ക് നേതൃത്വം നൽകുന്നവരിൽ ഒരാളായ മന്ത്രി പി.രാജീവ് അറിയിച്ചു.

വികസന രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന  എല്ലാവർക്കും സ്വീകാര്യനായ ഒരാളായിരിക്കും സ്ഥാനാർത്ഥി. ചാനൽ കമ്മിറ്റിയാണ് ഇന്നലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതെന്നും മാധ്യമങ്ങൾ സ്വന്തം വിശ്വാസ്യത കളഞ്ഞു കുളിക്കരുതെന്നും മന്ത്രി രാജീവ് ചൂണ്ടിക്കാട്ടി.

വികസന രാഷ്ട്രീയത്തിനൊപ്പമാണ് തൃക്കാക്കരയിലെ ജനങ്ങൾ.കെ റെയിൽ വിഷയം ചർച്ച ചെയ്യുന്നത് എൽ ഡി എഫിന് അനുകൂലമാകുമെന്നും പി.രാജീവ് പറഞ്ഞു. അതേ സമയം ഉപതെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ എൽ ഡി എഫ് എറണാകുളം ജില്ലാ കമ്മിറ്റിയും തൃക്കാക്കര നിയോജക മണ്ഡലം കമ്മിറ്റിയും ലെനിൻ സെൻ്ററിൽ യോഗം ചേർന്നു.

ഇതിനിടെ എൽ ഡി എഫിന് പിന്തുണ വാഗ്ദാനം ചെയ്ത് വിവിധ രാഷട്രീയ കക്ഷികൾ സി പി ഐ എം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

By election : ഉപതെരഞ്ഞെടുപ്പുകളില്‍ റെക്കോഡുമായി എറണാകുളം ജില്ല

ഉപതെരഞ്ഞെടുപ്പുകളില്‍ ( By election ) റെക്കോഡുമായി ( Record ) എറണാകുളം (Ernakulam ) ജില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് നിയമസഭയിലേക്കും ലോക് സഭയിലേക്കുമായി ഏറ്റവും കൂടുതല്‍ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരായി എറണാകുളം ജില്ലക്കാര്‍ മാറും.പത്താമത്തെ ഉപതെരഞ്ഞെടുപ്പിനാണ് ജില്ല സാക്ഷിയാകാനൊരുങ്ങുന്നത്.

ആറ് നിയമസഭാ ഉപതെരഞ്ഞെടുപ്പിനും മൂന്ന് ലോക് സഭാ ഉപതെരഞ്ഞെടുപ്പിനുമാണ് എറണാകുളം ജില്ല വേദിയായത്.മെയ് 31 ന് തൃക്കാക്കര ഉപതെരഞ്ഞെടുപ്പുകൂടി നടക്കുന്നതോടെ ജില്ലയിലെ ഉപതെരഞ്ഞെടുപ്പുകളുടെ എണ്ണം പത്തായി മാറും.

സംസ്ഥാനത്ത് മൂന്ന് ഉപതെരഞ്ഞെടുപ്പ് നേരിട്ട ഏക മണ്ഡലവും ജില്ലയില്‍ത്തന്നെ. അതാണ് എറണാകുളം നിയമസഭാ മണ്ഡലം.ജില്ലയിലെ ആറ് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ അഞ്ചും നടന്നത് യു ഡി എഫിന്‍റെ സിറ്റിംഗ് സീറ്റിലായിരുന്നു. ഇതില്‍ രണ്ടിടത്ത് യു ഡി എഫിനെതിരെ എല്‍ ഡി എഫ് അട്ടിമറി വിജയം നേടിയതും ചരിത്രം.എറണാകുളം ജില്ലയില്‍ ആദ്യ ഉപതെരഞ്ഞെടുപ്പ് നടന്നത് പറവൂര്‍ മണ്ഡലത്തിലായിരുന്നു.

1984ലായിരുന്നു അത്.പിന്നീട് 92ല്‍ ഞാറയ്ക്കല്‍ മണ്ഡലത്തിലും 98 ല്‍ എറണാകുളം നിയമസഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടന്നു.കോണ്‍ഗ്രസ്സ് നേതാവും എം എല്‍ എയുമായിരുന്ന കെ കുഞ്ഞമ്പുവിന്‍റെ നിര്യാണത്തെത്തുടര്‍ന്ന് ഞാറയ്ക്കലില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വി കെ ബാബുവിലൂടെ എല്‍ ഡി എഫ് മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു.

കോണ്‍ഗ്രസ്സ് നേതാവ് ജോര്‍ജ്ജ് ഈഡന്‍ ലോക് സഭയിലേക്ക് വിജയിച്ച ഒഴിവിലേക്കായി എറണാകുളം നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ പോള്‍ അട്ടിമറി വിജയം നേടുകയായിരുന്നു.ഇതിനു ശേഷം 2009 ലും എറണാകുളം നിയമസഭാ മണ്ഡലത്തിലേക്ക് ഉപതെരഞ്ഞെടുപ്പ് നടന്നു.

2012ല്‍ ടി എം ജേക്കബിന്‍റെ നിര്യാണത്തെത്തുടര്‍ന്ന് പിറവം മണ്ഡലവും ഉപതെരഞ്ഞെടുപ്പിന് വേദിയായി. അനൂപ് ജേക്കബായിരുന്നു അന്ന് വിജയിയായത്.ഹൈബി ഈഡന്‍ ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് 2019ലാണ് ഒടുവില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.

എറണാകുളം നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫിന്‍റെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 3750 വോട്ടിന് ടി ജെ വിനോദ് വിജയിക്കുകയായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ജില്ലയിലെ പ്രമുഖ മണ്ഡലമായ തൃക്കാക്കര, ഉപതെരഞ്ഞെടുപ്പ് പോരാട്ടത്തിന് വേദിയാകുമ്പോള്‍, ഏറ്റവും കൂടുതല്‍ ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്തവരെന്ന റെക്കോഡുകാരായി എറണാകുളത്തുകാര്‍ മാറും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News