മലപ്പുറം(Malappuram) കൊണ്ടിപ്പറമ്പില്‍ ഗുഡ്‌സ് ഓട്ടോറിക്ഷ(Auto) പൊട്ടിത്തെറിച്ച് മൂന്ന് മരണം. മുഹമ്മദ്, ഭാര്യ ജാസ്മിന്‍, മകള്‍ ഫാത്തിമത്ത് സഫ എന്നിവര്‍ ആണ് മരിച്ചത്. 5 വയസുള്ള ഒരു കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ആണ് അപകടം എന്ന് പ്രാഥമിക വിവരം.
അതേസമയം, സ്‌ഫോടനം ആസൂത്രിതമെന്ന് പൊലീസ്. മുഹമ്മദ് (52) ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെയും കുട്ടികളെയും വാഹനത്തിലേക്ക് വിളിച്ചു വരുത്തി പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മുഹമ്മദിന്റെ മൃതദേഹം കിണറ്റിലും ഭാര്യ, മകള്‍ എന്നിവരുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ നിന്നും കണ്ടെത്തി. കുടുംബ വഴക്കാണ് കാരണമെന്നും പൊലീസ് പറഞ്ഞു.
രാമനാട്ടുകരയില്‍ ഒരുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവം; അമ്മ കസ്റ്റഡിയില്‍
കോഴിക്കോട്(Kozhikode) രാമനാട്ടുകരയില്‍(Ramanattukara) ഒരുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍(Custody). കുഞ്ഞിന്റെ അമ്മ ഫാത്തിമയെ ആണ് ഫറോക്ക് പോലീസ്(Police) കസ്റ്റഡിയില്‍ എടുത്തത്. രാമനാട്ടുകര വൈദ്യരങ്ങാടി സ്വദേശിയാണ് ഫാത്തിമ. ഭര്‍ത്താവ് ഉപേക്ഷിച്ചത് കാരണം കുഞ്ഞ് ബാധ്യത ആവുമെന്ന് ഫാത്തിമ പൊലീസിനോട് പറഞ്ഞു. രാമനാട്ടുകര നീലിത്തോട് പാലത്തിന് സമീപമാണ് കുഞ്ഞിനെ കണ്ടെത്തിയത്. ഫറോക്ക് പോലീസ്(Police) സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.