ചോറിനൊപ്പം അടിപൊളി ഉണക്കമീന്‍ ചമ്മന്തി

മലയാളികളുടെ അടുക്കളയില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത വിഭവമാണ് ചമ്മന്തി(Chammanthi). ഇന്ന് ചോറിനൊപ്പം ചുട്ട ഉണക്കമുളക് ചേര്‍ത്ത് ഉണക്കമീന്‍ ചമ്മന്തി തയാറാക്കി നോക്കിയാലോ?

ചേരുവകള്‍

ഉണക്കമീന്‍ – 4 എണ്ണം ( അര മണിക്കൂര്‍ വെള്ളം ഒഴിച്ച് കുതിര്‍ത്തു വയ്ക്കണം )
ഉള്ളി – 6 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
പച്ചമുളക് – 2 എണ്ണം
ഉണക്കമുളക് – 6 എണ്ണം
തിരുമ്മിയ തേങ്ങ – ഒരു കപ്പ്
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
പുളി – ഒരു ചെറിയ ഉരുള
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവശ്യമെങ്കില്‍

തയാറാക്കുന്ന വിധം

ആദ്യം ഉണക്കമുളക് ചുട്ട് എടുക്കാം. ഉണക്കമുളക് ഒരു ഫോര്‍ക്കില്‍ തിരുകി വെച്ച ശേഷം തീയില്‍ എളുപ്പത്തില്‍ ചുട്ടെടുക്കാന്‍ പറ്റും .ഇങ്ങനെ ചുടുമ്പോള്‍ മുളക് കരിഞ്ഞു പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. പാന്‍ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി, കഴുകി മുറിച്ചെടുത്ത ഉണക്ക മീന്‍ ഇട്ട് രണ്ടു വശവും വറുത്ത് എടുക്കണം. മീന്‍ വറുത്ത ശേഷം തണുക്കാന്‍ മാറ്റി വയ്ക്കാം. ഇനി ഒരു മിക്‌സിയുടെ ജാറില്‍ ചെറിയുള്ളിയും ഇഞ്ചിയും പച്ചമുളകും പുളിയും കറിവേപ്പിലയും തിരുമ്മിയ തേങ്ങയും ചുട്ട ഉണക്കമുളകും ഇട്ട് അരച്ചെടുക്കണം. ഇത് അരച്ച് എടുത്ത ശേഷം ഒരു ബൗളിലേക്ക് പകര്‍ന്നിട്ട് മുള്ള് കളഞ്ഞ ഉണക്കമീന്‍ ചേര്‍ത്ത് അരച്ചെടുക്കണം. ഇത് നന്നായി യോജിപ്പിച്ച് വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News