Birthday: 9 കണ്മണികൾക്ക് പിറന്നാൾ; മനോഹര നിമിഷം ആസ്വദിച്ച് ദമ്പതികൾ

ഒറ്റപ്രസവത്തിൽ ഒന്നോ രണ്ടോ അല്ല ഒൻപത് കുട്ടികൾക്കാണ് 26 കാരിയായ ഹലീമ സിസ്സെ 2021 മെയ് 4-ന് ജന്മം നൽകിയത്. അവരുടെ ആദ്യ പിറന്നാൾ ആഘോഷിച്ചതിന്റെ സന്തോഷത്തിലാണ് ഹലീമയും ഭർത്താവ് അബ്ദുൽഖാദർ അർബിയും.

ഒറ്റപ്രസവത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ എന്ന ഗിന്നസ് വേൾഡ് റെക്കോർഡും ഇവർ നേടി. അഞ്ച് പെൺകുട്ടികളും നാല് ആൺകുട്ടികൾക്കുമാണ് ഹലീമ ജന്മം നൽകിയത്.

World's only nonuplets celebrate their first birthday in Morocco - News |  Khaleej Times

കുഞ്ഞുങ്ങളെല്ലാം ഇപ്പോൾ ഇഴയാൻ തുടങ്ങിയെന്ന് അച്ഛൻ അബ്ദുൽകാദർ അർബി പറഞ്ഞു. കുഞ്ഞുങ്ങൾക്ക് 500 ഗ്രാം മുതൽ 1 കിലോഗ്രാം വരെ ഭാരമുണ്ടായിരുന്നു. മെയ് 4-ന് ഹലീമയെ മാലി സർക്കാർ മൊറോക്കോയിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നും സിസേറിയനിലൂടെ കുഞ്ഞുങ്ങൾക്ക് ഹലീമ ജന്മം നൽകുകയും ചെയ്തുവെന്നും അർബി പറഞ്ഞു.

World's only 9 babies born to same mother at same time celebrate 1st  birthday in good health

പ്രസവദിവസങ്ങളിൽ എപ്പോഴും പേടിയായിരുന്നു. ചില സമയങ്ങളിൽ കഠിനമായ ക്ഷീണവും അനുഭവപ്പെട്ടുവെന്നും ഹലീമ ബിബിസിയോട് പറഞ്ഞു.

കുഞ്ഞുങ്ങൾ ജനിച്ച കാസാബ്ലാങ്കയിലെ ഐൻ ബോർജ ക്ലിനിക്കിന്റെ മെഡിക്കലൈസ്ഡ് ഫ്ലാറ്റ് എന്നിടത്താണ് ഹലീമയും കുട്ടികളും ഇപ്പോൽ താമസിക്കുന്നത്. അവിടെ കുഞ്ഞുങ്ങളെ പരിപാലിക്കാൻ നഴ്സുമാർ ഒപ്പമുണ്ടെന്നും അർബി പറഞ്ഞു.

Malian Mom Who Gave Birth To Nonuplets, Shares First Photos Of The Baby  Bunch

കുട്ടികൾക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കർശനമായ ഭക്ഷണക്രമവും ഏർപ്പെടുത്തിയിട്ടുണ്ട്. ആദ്യ പിറന്നാൾ ആഘോഷ പരിപാടിയിൽ അവിടെയുള്ള കുറച്ച് നഴ്സുമാരും അയൽക്കാരും പങ്കെടുത്തുവെന്നും അർബി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News