Food Poison: കരുതണം ഭക്ഷ്യവിഷബാധയെ; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ഉണ്ടാക്കിയ ഭക്ഷണം(food) ദീർഘനേരം അന്തരീക്ഷ ഊഷ്മാവിൽ വയ്ക്കുന്നത് നല്ലതല്ല. ആ​ഹാരം ഉണ്ടാക്കിയ ശേഷം പെട്ടെന്ന് കഴിക്കണം, ചൂടോടെ.

കൂടാതെ, സ്വാദ് കൂട്ടാൻ ഭക്ഷണത്തിൽ ഉപയോ​ഗിക്കുന്ന പല രാസവസ്തുക്കളും വയറിന് അസ്വസ്ഥതയുണ്ടാക്കും. ഹോട്ടല്‍ ഭക്ഷണം, പൊതുചടങ്ങുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം എന്നിവ വഴിയും ചിലപ്പോള്‍ വീട്ടിലും സ്‌കൂളിലും ഹോസ്റ്റലിലുമുണ്ടാക്കുന്ന ഭക്ഷണം വഴിയും ഭക്ഷ്യവിഷബാധയേല്‍ക്കാറുണ്ട്.

ഭക്ഷണം പാചകം ചെയ്യുമ്പോഴും സൂക്ഷിച്ചുവെക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയും വൃത്തിക്കുറവുമാണ് ഭക്ഷണത്തെ വിഷമയമാക്കിമാറ്റുന്നത്. പൊടിപടലങ്ങളില്‍നിന്നും മലിനജലത്തില്‍നിന്നുമൊക്കെ ബാക്ടീരിയ ഭക്ഷണത്തില്‍ കലരാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പാചകം ചെയ്യുന്ന അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കണം.
കിണര്‍വെള്ളം മലിനമാകാത്തവിധം കിണര്‍ വലയിട്ടുമൂടുകയും വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുകയും വേണം.
ജലസംഭരണികള്‍ നന്നായി അടച്ചുസൂക്ഷിക്കുകയോ വലയിട്ട് മൂടുകയോ ചെയ്യുക.

ശുചിമുറികള്‍ ദിവസേന രണ്ടുനേരവും വൃത്തിയായി കഴുകി സൂക്ഷിക്കുകയും ജലലഭ്യത ഉറപ്പുവരുത്തുകയും വേണം.

ഭക്ഷണം പാചകം ചെയ്യുന്നതിനു മുന്‍പും വിതരണം ചെയ്യുന്ന സമയത്തും കൈകള്‍ വൃത്തിയായി കഴുകണം.

പാചകത്തൊഴിലാളികളില്‍ ഏതെങ്കിലും തരത്തിലുള്ള രോഗമുള്ളവരെ അത് ഭേദമാകുന്നതുവരെ പാചകവൃത്തിയില്‍നിന്നും മാറ്റിനിര്‍ത്തണം.

ഈച്ചശല്യം ഒഴിവാക്കണം. പച്ചക്കറികള്‍ ഉപ്പും വിനാഗിരിയും ഇട്ട് നന്നായി കഴുകിയശേഷം മാത്രമേ ഉപയോഗിക്കാവൂ.

കുടിക്കുന്നതിനു നന്നായി തിളപ്പിച്ച വെള്ളം മാത്രം നല്‍കണം.
വഴിയോര കച്ചവടസ്ഥാപനങ്ങള്‍, തട്ടുകടകള്‍ മുതലായ ഇടങ്ങളില്‍നിന്നും ആഹാരപദാര്‍ഥങ്ങള്‍, ശീതളപാനീയങ്ങള്‍, ഐസ്‌ക്രീം, ഉപ്പിലിട്ട് സൂക്ഷിക്കുന്ന ഫലവര്‍ഗങ്ങള്‍ മുതലായവ കഴിക്കുന്നതില്‍നിന്ന് കുട്ടികളെ പിന്തിരിപ്പിക്കണം.

കഠിനമായ വയറുവേദന, വയറിളക്കം, ഛർദ്ദി, തളർച്ച, തലവേദന, പനി എന്നി ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ ശ്രദ്ധിക്കണം. തുടർച്ചയായുള്ള ഛർദ്ദി, മലത്തിലൂടെയും ഛർദ്ദിയിലൂടെയും രക്തം പോവുക, മൂന്ന് ദിവസത്തിൽ കൂടുതലുള്ള വയറിളക്കം എന്നിവയ്ക്ക് ചികിത്സ നൽകേണ്ടതാണ്.

എന്നാൽ, ഭക്ഷ്യവിഷബാധ വന്നാൽ വയറിന് ആശ്വാസം കിട്ടാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴെ പറയുന്നത്.

  • വെള്ളം ധാരാളം കുടിക്കുക. ഉപ്പിട്ട നാരങ്ങ വെള്ളം കുടിക്കുന്നത് കൂടുതൽ നല്ലത്.

  • ഒരു അല്ലി വെളുത്തുള്ളി ഭക്ഷണത്തിന് ശേഷം കഴിക്കാം.

  • രാവിലെ ഒരു ടീസ്പൂൺ ഉലുവ കഴിക്കാവുന്നതാണ്.

  • രണ്ട് ടീസ്പൂൺ ആപ്പിൾ സിഡാർ വിനി​ഗർ ഒരു കപ്പ് ചൂടുവെള്ളത്തിൽ കലർത്തി കുടിക്കാവുന്നതാണ്.

  • പഴം ഷേയ്ക്കായോ അല്ലാതെയോ കഴിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here