Fridge: ഫ്രിഡ്ജിൽ നിന്നും രൂക്ഷ ഗന്ധമോ? ഈ സ്പ്രേ മതി മാറാൻ

ഒരു വീട്ടിൽ ഏറ്റവും അത്യാവശ്യമായി മാറിക്കഴിഞ്ഞ ഒരുപകരണമാണ് ഫ്രിഡ്ജ്(fridge). ഭക്ഷണ പദാർത്ഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഫ്രിഡ്ജ് സഹായിക്കുമെന്ന് നമുക്കറിയാം.

എന്നാല്‍ ഫ്രിഡ്ജിനുള്ളില്‍ കൈയില്‍ കിട്ടുന്നതെല്ലാം നിറയ്ക്കുന്ന സ്വഭാവം പലര്‍ക്കുമുണ്ട്. ഇതുമൂലം പല വീടുകളിലും ഫ്രിഡ്ജ് തുറക്കുമ്പോൾ തന്നെ രൂക്ഷ ഗന്ധം വരാറുണ്ട്. എങ്ങനെ നമുക്ക് ഇത് ഒഴിവാക്കാമെന്ന് നോക്കാം.

വീട്ടിൽ തന്നെ തയ്യാറാക്കാവുന്നൊരു സ്പ്രേ ഉപയോ​ഗിച്ച് നമുക്ക് ഫ്രിഡ്ജ് വൃത്തിയാക്കിയാലോ?

മൂന്ന് സാധനങ്ങളാണ് ഈ സ്പ്രേ തയ്യാറാക്കുന്നതിന് ആവശ്യമുള്ളത്. ഇളം ചൂട് വെള്ളം, വിനാ​ഗിരി, വനിലാ എക്സ്ട്രാക്റ്റ് എന്നിവ ഉപയോഗിച്ചാണ് ഈ സ്പ്രേ ഉപയോഗിക്കുന്നത്.

ആദ്യം ഒരു കപ്പ് ഇളം ചൂടുവെള്ളത്തിലേയ്ക്ക് കാൽ കപ്പ് വിനാ​ഗിരിയും രണ്ട് ടീസ്പൂൺ വനില സത്തും ചേർക്കുക. ശേഷം ഈ മിശ്രിതം ഒരു സ്പ്രേ ബോട്ടിലിലേയ്ക്ക് ഒഴിക്കുക.

How to Get Rid of a Bad Smell in the Refrigerator - Appliance Express

ഇനി ഫ്രിഡ്ജിലെ ഷെൽഫുകളിലും വൃത്തിയാക്കേണ്ട ഭാ​ഗങ്ങളിലും സ്പ്രേ ചെയ്യാം. ശേഷം മൈക്രോഫൈബർ തുണി ഉപയോ​ഗിച്ച് തുടയ്ക്കാം. വിനാ​ഗിരിയും വനില സത്തും ദുർ​ഗന്ധം അകറ്റി ഫ്രിഡ്ജിൽ ഊഷ്മളമായ ​ഗന്ധം നിലനിർത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News