മാധ്യമപ്രവർത്തകൻ ഷൈജുവിന്റെ ‘ടേണിങ് പോയിൻ്’ ട്രെയിലർ റിലീസ് ചെയ്തു

സാമൂഹ്യ പ്രസക്തിയുള്ള പ്രമേയവുമായി റിലീസ് ചെയ്ത ടേണിങ് പോയിൻ്റിന്‍റെ ട്രെയിലർ പ്രേക്ഷകശ്രദ്ധ നേടുന്നു.പ്രശസ്ത നടൻ ഭരത് മുരളിയുടെ അനുജൻ ഹരികുമാർ കെ ജി ആദ്യമായി നിർമിക്കുന്ന സിനിമയായ ടേണിങ് പോയിൻ്റിൻ്റെ സംവിധായകൻ ഷൈജു എൻ ആണ്. മാധ്യമപ്രവർത്തകനായ ഷൈജുവിൻ്റെ രണ്ടാമത്തെ സിനിമയാണ് ടേണിങ് പോയിൻറ്.

സോഷ്യൽ മീഡിയയിലെ തെറ്റായ വാർത്ത ഒരു കുടുംബത്തെ എങ്ങനെ ബാധിക്കുന്നു എന്നുള്ളത് ഈ സിനിമയിലൂടെ നമുക്ക് കാട്ടിത്തരുന്നു. കഥയും തിരക്കഥയും എഡിറ്റിംഗും നിർവഹിച്ചത് ഷൈജു എൻ തന്നെയാണ്. ക്യാമറ പ്രേം അഞ്ചൽ. നിർമ്മാണ മേൽനോട്ടം അവിനാഷ് ഗിരിജ.

ക്രിയേറ്റീവ് കൊല്ലം ബാനറിൽ നിർമ്മിച്ച ഈ സിനിമ ഉടൻതന്നെ O.T.T ലൂടെ പുറത്തുവരും.രാജേഷ് ശർമയാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൂടാതെ സുനീത് സാം എബ്രഹാം, പി ജെ ഉണ്ണികൃഷ്ണൻ, വിജയകുമാരി, വനിതാ അരുൺ, ദീപാ വിനോദ്, ശോഭാ സുധീഷ്, പാട്രിക് ജോൺ, വിന്നി വ്യാസൻ തുടങ്ങിയവർ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

പ്രമോദ് പയ്യന്നൂരാണ് ഗാനങ്ങൾ രചിച്ചത്. സംഗീതം വിശ്വജിത്ത്. മേക്കപ്പ് ലാൽ കരമന. കലാസംവിധാനം ബാലു. പ്രശസ്ത സിനിമാ താരങ്ങളുടെ പേജിലൂടെയാണ് ട്രെയിലർ പുറത്തിറങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News