Dr.Jo Joseph : ഡോ.ജോ ജോസഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും : ഇ പി ജയരാജന്‍ |E P Jayarajan

ഹൃദ്രോഗ വിദഗ്ധൻ ഡോ.ജോ ജോസഫ് (dr jo joseph) തൃക്കാക്കരയിലെ എൽ ഡി എഫ്(LDF) സ്ഥാനാർത്ഥി. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനാണ്(E P Jayarajan) സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. പാർട്ടി ചിഹ്നത്തിലായിരിക്കും സ്ഥാനാർഥി മത്സരിക്കുകയെന്നും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

തിരക്കിട്ട ചർച്ചകൾക്കൊടുവിൽ ഉച്ചതിരിഞ്ഞ് മൂന്നേകാലോടെയാണ് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ എൽ ഡി എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.

മണ്ഡലത്തിലുള്ളവർക്ക് സുപരിചിതനായ വാഴക്കാല സ്വദേശി ഡോ ജോ ജോസഫ് ഇടതുമുന്നണി സ്ഥാനാർഥിയായി ജനവിധി തേടുമെന്ന് ഇ പി ജയരാജൻ അറിയിച്ചു. അരിവാൾ ചുറ്റിക നക്ഷത്രമടയാളത്തിലായിരിക്കും സ്ഥാനാർഥി മത്സരിക്കുക.പ്രളയകാലത്തുൾപ്പടെ മികച്ച സേവനം കാഴ്ച്ചവെച്ച് ജനകീയാംഗീകാരം നേടിയ ഡോക്ടർ ജോ.ജോസഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്ന രീതി എൽ ഡി എഫിനില്ല.സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിന് മുൻപ്തന്നെ പ്രാദേശികതലത്തിൽ എൽ ഡി എഫ് പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞിരുന്നു.

പ്രതീക്ഷിക്കാത്ത പലരും എൽ ഡി എഫിൻറെ പ്രചരണത്തിനുണ്ടാകുമെന്നും ഈ മാസം 12 ന് നടക്കുന്ന നിയോജക മണ്ഡലം കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും ഇ പി ജയരാജൻ അറിയിച്ചു.അതേ സമയം ഇന്നാണ് സ്ഥാനാർഥി നിർണ്ണയ ചർച്ച നടന്നതെന്നും ഒറ്റപ്പേര് മാത്രമെ ചർച്ചയിലുണ്ടായിരുന്നുള്ളുവെന്നും അത് ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നുവെന്നും മന്ത്രി പി രാജീവും വ്യക്തമാക്കി.

അതേസമയം തൃക്കാക്കരയിൽ എൽഡിഎഫ് സെഞ്ച്വറി അടിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പ്രതികരിച്ചു. ഇടതു മുന്നണിക്ക് വലിയ വിജയം ഉണ്ടാകും. കെ.വി തോമസ് ഉൾപ്പടെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ എൽഡിഎഫിനുണ്ടാകുമെന്നും മന്ത്രി ഡൽഹിയിൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News