Jo Joseph: ജോ ജോസഫ് ഏറെക്കാലമായി ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തി; മന്ത്രി പി രാജീവ്

ഏറെ കാലമായി ഇടതുപക്ഷവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് തൃക്കാക്കരയിലെ(thrikkakkara) എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് എന്ന് വ്യവസായമന്ത്രി പി രാജീവ്(P Rajeev). പ്രൊഫഷണലുകളെ ഭാഗമാക്കുക എന്ന പാര്‍ട്ടി നയങ്ങളുടെ ഭാഗമായാണ് ഡോ. ജോ ജോസഫും പരിഗണിക്കപ്പെടുന്നത്.

വളരെ സമര്‍പ്പണ മനോഭാവമുള്ളവ്യക്തി കൂടിയാണ് ജോ ജോസഫ്. ചെറുപ്പക്കാരനാണെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു. എഞ്ചിനീയര്‍മാര്‍, അഭിഭാഷകര്‍, ചാറ്റേര്‍ഡ് അക്കൗണ്ടന്റുമാര്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണലുകളെല്ലാം സിപിഐഎമ്മിന്റെ തന്നെ ഭാഗമായി വരണം.

അതിന്റെ ഭാഗമാണ് ഡോ. ജോ ജോസഫ് തൃക്കാക്കരയില്‍ പരിഗണിക്കപ്പെടുന്നത്. ഞങ്ങളുമായി ഏറെ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്, മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

അതേസമയം, ഇടതുപക്ഷം ഹൃദയപക്ഷമെന്ന് തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫ് (jo joseph ) പറഞ്ഞു. താനെന്നും ഹൃദയപക്ഷത്താണെന്നും അദ്ദേഹം പറഞ്ഞു.

ഇടത് സ്ഥാനാർഥിയായത് ഏറ്റവും വലിയ ഭാഗ്യമാണ് . നൂറ് ശതമാനം വിജയപ്രതീക്ഷയാണുള്ളതെന്നും സഭയുടെ സ്ഥാനാർഥിയെന്നത് ആരോപണം മാത്രമാണെന്നും ജോ ജോസഫ് ലിസി ഹോസ്‌പിറ്റലിൽ നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News