മലപ്പുറം കൊണ്ടിപ്പറമ്പിൽ ഭാര്യയേയും മകളേയും കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. സംഭവം ആസൂത്രിതമാണെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ഗുരുതമായി പരുക്കേറ്റ അഞ്ചു വയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് .
മാമ്പുഴ സ്വദേശി മുഹമ്മദ്, ഭാര്യ ജാസ്മി, ഇവരുടെ മകൾ സഫ എന്നിവരാണ് മരണപ്പെത്. മറ്റൊരു കുട്ടിയെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഹമ്മദ് ഭാര്യയേയും കുട്ടികളേയും വാഹനത്തിലിട്ട് കത്തിച്ച ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.
കൊണ്ടിപ്പറമ്പിലെ ഭാര്യവീട്ടിലെത്തിയ മുഹമ്മദ് , ഭാര്യ ജാസ്മിനെയും രണ്ടു മക്കളെയും വാഹനത്തിലേക്ക് വിളിച്ചു വരുത്തി പെട്രോൾ ഒഴിച്ചാണ് തീ കൊളുത്തിയത്. പൊള്ളലേറ്റ ശേഷം മുഹമ്മദ് സമീപത്തെ കിണറ്റിൽ ചാടിയാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മുഹമ്മദ് പോക്സോ കേസിലെ പ്രതിയാണ്.
ജാസ്മിൻ്റെയും ,മകൾ സഫയുടെയും മൃതദേഹം വാഹനത്തിൽ കത്തിക്കരിഞ്ഞ നിലയിലും, മുഹമ്മദിൻ്റെ മൃതദേഹം കിണറ്റിലുമാണ് കാണപ്പെട്ടത്. വാഹനത്തിൽ സ്ഫോടന വസ്തുക്കൾ ഉണ്ടായിരുന്നതാണ് രക്ഷാപ്രവർത്തനം വൈകാൻ കാരണം. ഗുരുതരമായി പൊള്ളലേറ്റ അഞ്ചു വയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബ വഴക്കാണ് സംഭവങ്ങൾക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.