Dr.Jo Joseph : ഡോ ജോ ജോസഫ് തന്റെ ടീമിലെ ഏറ്റവും മിടുക്കന്‍ : ഡോ.ജോസ് ചാക്കോ പെരിയപ്പുറം

സംസ്ഥാനത്ത് തുടർച്ചയായ ഹൃദയമാറ്റ ശസ്ത്രക്രിയ ആരംഭിച്ച 2013 മുതൽ തന്റെ ടീമിലുള്ള ഡോ. ജോ ജോസഫിന് (Dr Jo Joseph) എല്ലാ വിജയവും ആശംസിക്കുന്നതായി കേരളത്തിൽ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു തുടക്കമിട്ട ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.

ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയെ തുടർന്ന് ഇടവേളയ്ക്കുശേഷം 2013ലാണ് തുടർച്ചയായ ശസ്ത്രക്രിയകൾ തുടങ്ങിയത്. മിടുക്കനായ ഡോ. ജോ ജോസഫ് അന്നുമുതൽ ടീമിലുണ്ട്. 26 ഹൃദയമാറ്റ ശസ്ത്രക്രിയകളിൽ പങ്കെടുത്തിട്ടുണ്ട്.

തിരുവനന്തപുരത്തു നിന്ന് വിമാനത്തിൽ ഹൃദയവുമായി വന്ന് ലിസി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയ ടീമിലൊക്കെ സജീവമായിരുന്നു. സ്ഥാനാർഥി പ്രഖ്യാപനം വന്നയുടൻ ലിസി ആശുപത്രിയിൽ ഡോ. ജോയ്ക്കൊപ്പം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഡോ. ജോസ് ചാക്കോ.

മികച്ച പ്രൊഫഷണലുകൾ രാഷ്ട്രീയത്തിലിറങ്ങുന്നത് സമൂഹ നന്മയ്ക്ക് അത്യാവശ്യമാണെന്നും ഡോക്ടർ ജോ ജോസഫിന്റെ സ്ഥാനാർഥിത്വം സംസ്ഥാനത്തിനും തൃക്കാക്കരയ്ക്കും ഗുണകരമാകുമെന്നും ലിസി ആശുപത്രിയിൽ കാർഡിയോളജി വിഭാഗം ഡോക്ടർ റോമി മാത്യൂ പറഞ്ഞു.

അതേസമയം ഇടതുപക്ഷം ഹൃദയപക്ഷമെന്ന് തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് (jo joseph ) .താനെന്നും ഹൃദയപക്ഷത്താണെന്നും അദ്ദേഹം പറഞ്ഞു.

ഇടത് സ്ഥാനാർഥിയായത് ഏറ്റവും വലിയ ഭാഗ്യമാണ് . നൂറ് ശതമാനം വിജയപ്രതീക്ഷയാണുള്ളതെന്നും സഭയുടെ സ്ഥാനാർഥിയെന്നത് ആരോപണം മാത്രമാണെന്നും ജോ ജോസഫ് ലിസി ഹോസ്‌പിറ്റലിൽ നടന്ന വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. താൻ സിപിഐ എം അംഗമാണ്. എന്നും ഇടതുപക്ഷക്കാരനായിരുന്നു .

തന്റെ സ്ഥാനാർഥിത്വത്തിൽ സാമുദായിക സംഘടനകളുടെ ഇടപെടൽ ഉണ്ടായിരുന്നെങ്കിൽ അതാദ്യം മനസിലാക്കേണ്ടത് നിങ്ങളായിരുന്നുവെന്ന് മാധ്യമങ്ങളെ ചൂണ്ടിക്കാട്ടി ജോ ജോസഫ് പറഞ്ഞു.

തൃക്കാക്കരയിലെ എല്ലാ മനുഷ്യരുടേയും വോട്ട് വേണം. ഒരു സഭയുടെ സ്ഥാപനത്തിലാണ് താൻ ജോലി ചെയ്യുന്നത് എന്നത് സത്യമാണ്. സ്ഥാനാർഥിത്വത്തിൽ സഭ ഇടപെട്ടിട്ടില്ലെന്ന് നൂറ് ശതമാനം ഉറപ്പിച്ചുപറയുന്നു. സിപിഐ എമ്മുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു.

എന്നും ഇടതുപക്ഷത്തോട് ചേർന്ന് നിന്നു.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ വൻ തരം​ഗത്തിനൊപ്പം കൂടാൻ തൃക്കാക്കരയ്ക്ക് സാധിച്ചില്ല. ആ വിഷമം ഞാനുൾപ്പെടെ ഓരോ തൃക്കാക്കരക്കാരനുമുണ്ട്. എന്നാൽ ഇത്തവണ ആ വിഷമം മാറ്റാൻ കിട്ടിയ അവസരമായാണ് കാണുന്നതെന്ന് ജോ ജോസഫ് പറഞ്ഞു.

‘രാഷ്ട്രീയമില്ല എന്ന് പറയുന്നവരാരും കേരളത്തിലില്ല. എല്ലാവർക്കും രാഷ്ട്രീയമുണ്ടായിരിക്കണം എന്ന് തന്നെ കരുതുന്ന മനുഷ്യനാണ് ഞാൻ’- അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News